ബെയ്ജിങ്: ഷി ചിൻപിങ്ങിന് മൂന്നാംവട്ടവും പദവികളിൽ തുടരാനുള്ള ഭരണഘടനാ ഭേദഗതിക്ക് 4 ദിവസത്തെ കമ്യൂണിസ്റ്റ് പാർട്ടി പ്ലീനം അംഗീകാരം നൽകും. പാർട്ടിയുടെ നാന്നൂറോളം ഉന്നത നേതാക്കളാണ് അടുത്തവർഷം നടക്കുന്ന 20–ാം പാർട്ടി കോൺഗ്രസിനു മുന്നോടിയായുള്ള യോഗത്തിൽ പങ്കെടുക്കുന്നത്. പ്രധാനമന്ത്രി അടക്കമുള്ള പുതിയ നേതൃത്വത്തെ പ്ലീനം കണ്ടെത്തും. ഷി ഒഴികെ എല്ലാ നേതാക്കളും മാറുമെന്നാണ് സൂചന.
പ്രസിഡന്റ്, പാർട്ടി ജനറൽ സെക്രട്ടറി, സൈന്യത്തിൻ്റെ ചെയർമാൻ എന്നീ സുപ്രധാനമായ 3 പദവികളും ഷി ചിൻപിങ് ആണ് വഹിക്കുന്നത്. പാർട്ടി സ്ഥാപകനായ മാവോ സെദുങ്ങിനു ശേഷം ചൈനയിലെ ഏറ്റവും ശക്തനായ നേതാവാണ് ഷി. മാവോയെപ്പോലെ ‘മുഖ്യനേതാവ്’ എന്ന പദവിയിലാണ് 2016 മുതൽ ഷി. 2018 ൽ പാർട്ടി സെക്രട്ടറി സ്ഥാനം 2 തവണ എന്ന പാർട്ടി ഭരണഘടനയിലെ നിയമം ഇല്ലാതാക്കിയതോടെ ആജീവനാന്തം ഭരണാധികാരിയായി തുടരാനുള്ള അവസരമാണ് ഷിക്ക് ലഭിച്ചത്.
സമ്മേളനത്തിനു മുന്നോടിയായി കഴിഞ്ഞ ദിവസങ്ങളിൽ ഔദ്യോഗിക വാർത്താ ഏജൻസി സിൻഹുവയും പാർട്ടി മുഖപത്രമായ പീപ്പിൾസ് ഡെയ്ലിയും ഷിയെ പ്രകീർത്തിച്ചു. നിശ്ചയദാർഢ്യവും ധീരതയും കാഴ്ചപ്പാടും കൈമുതലായുള്ള ഷി അക്ഷീണം അധ്വാനിക്കുന്നയാൾ ആണെന്ന് സിൻഹുവ പറഞ്ഞു. ഷിയെ മുഖ്യനേതാവ് ആക്കിയതും ഭരണഘടനയിൽ വരുത്തിയ മാറ്റവും ചൈനയിലെ ജനങ്ങൾക്ക് അനുഗ്രഹമാണ് എന്ന് പീപ്പിൾസ് ഡെയ്ലി എഴുതി.