തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടങ്ങളിലും മണ്ണ് വിതറിയ മത്സ്യവിൽപ്പന ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇത് മത്സ്യം കേടാകാനിടയാകുകയും നിരവധി ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നതിനാൽ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ സുരക്ഷാ കമ്മീഷണർ അറിയിച്ചു. ഭക്ഷ്യ സുരക്ഷാ നിയമം 2006 പ്രകാരം മത്സ്യം കേടാകാതെ സൂക്ഷിക്കുവാൻ ശുദ്ധമായ ഐസ് 1:1 അനുപാതത്തിൽ ഉപയോഗിക്കേണ്ടതാണ്.
യാതൊരു കാരണവശാലും മറ്റ് രാസപദാർത്ഥങ്ങൾ ഇതിനായി ഉപയോഗിക്കാൻ പാടില്ല. മത്സ്യവല്പന നടത്തുന്നവർ ഭക്ഷ്യ സുരക്ഷാ ലൈസൻസ്/രജിസ്‌ട്രേഷൻ നിർബന്ധമായും എടുക്കണം. സുരക്ഷിതവും ഗുണമേൻമയുള്ളതുമായ മത്സ്യത്തിന്റെ ലഭ്യത ഉറപ്പാക്കുന്നതിനായി പൊതുജനങ്ങൾക്ക് ടോൾ ഫ്രീ നമ്പറായ 1800 425 1125 ൽ പരാതികൾ അറിയിക്കാമെന്നും ഭക്ഷ്യ സുരക്ഷാ കമ്മീഷണർ അറിയിച്ചു.