ഭോപാൽ: മധ്യപ്രദേശിലെ ഭോപാലിൽ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ നാല് നവജാത ശിശുക്കൾക്ക് ദാരുണാന്ത്യം . കമല നെഹ്റു ആശുപത്രിയിലെ കുട്ടികളുടെ വാർഡിലാണ് അപകടം.തിങ്കളാഴ്ച രാത്രി ഒമ്പതുമണിയോടെ ആശുപത്രി കെട്ടിടത്തിന്‍റെ മൂന്നാം നിലയിൽ തീപിടിത്തമുണ്ടാകുകയായിരുന്നു. പീഡിയാട്രിക്ഐ .സി.യുവാണ് മൂന്നാമത്തെ നിലയിൽ പ്രവർത്തിച്ചിരുന്നത്.ഐ.സി.യു വാർഡിൽ 40ഓളം കുട്ടികൾ ചികിത്സയിലുണ്ടായിരുന്നു. 36 കുട്ടികളെ മറ്റൊരു വാർഡിലേക്ക് മാറ്റി.
തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ലെന്നും വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തും. പബ്ലിക് ഹെൽത്ത് ആൻഡ് മെഡിക്കൽ എജൂക്കേഷൻ എ.സി.എസ് മുഹമ്മദ് സുലേമാന്‍റെ നേതൃത്വത്തിലാകും അന്വേഷണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Children’s ward of Kamla Nehru hospital in Bhopal caught fire on Monday night.
Rescue operations are underway. Minister @VishvasSarang has rushed to the spot and is overlooking the rescue operations. pic.twitter.com/6pKE2gxqsr— Free Press Journal (@fpjindia) November 8, 2021