റിയാദ്: വിദേശ നിക്ഷേപം സൗദിയിലേക്ക് ആകര്‍ഷിക്കുന്നതിന്‍റെ ഭാഗമായി മക്ക, മദീന നഗരങ്ങളിലെ റിയല്‍ എസ്റ്റേറ്റ് പദ്ധതികളില്‍ നിക്ഷേപത്തിന് വിദേശികള്‍ക്ക് അനുമതി നല്‍കാന്‍ സൗദി ഒരുങ്ങുന്നു.
മക്ക, മദീന നഗരങ്ങളുടെ അതിര്‍ത്തിക്കുള്ളില്‍ സ്ഥിതി ചെയ്യുന്ന റിയല്‍ എസ്റ്റേറ്റ്ഫണ്ടില്‍ നിക്ഷേപം നടത്താനാണ് വിദേശികള്‍ക്ക് അനുമതി നല്‍കുന്നത്. ആദ്യമായാണ് പുണ്യ നഗരങ്ങളിലെ പദ്ധതിയില്‍ വിദേശികള്‍ക്ക് നിക്ഷേപത്തിന് അനുമതി നല്‍കുന്നത്. മക്ക, മദീന നഗരങ്ങളുടെ പുറത്ത് മാത്രമാണ് നേരത്തെ വിദേശികള്‍ക്ക് അനുമതിയുണ്ടായിരുന്നത്..
ഭാഗികമായോ പൂര്‍ണമായോ വിദേശികള്‍ക്ക് നഗരങ്ങളില്‍ റിയല്‍ എസ്റ്റേറ്റ് പദ്ധതികള്‍ നടപ്പാക്കാം. പുതിയ ഉത്തരവ് പ്രകാരം നഗരപരിധിക്കുള്ളിലെ കെട്ടിടങ്ങള്‍ വിദേശികള്‍ക്ക് സ്വന്തമാക്കാം. ഇത്തരം പദ്ധതികളില്‍ ഭാഗികമായോ പൂര്‍ണമായോ വിദേശികള്‍ക്ക് ഉടമസ്ഥാവകാശമുണ്ടാകും.