ന്യൂഡല്‍ഹി: മണിപ്പൂർ രണ്ട് മുൻ കോണ്‍ഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേര്‍ന്നു. കോൺഗ്രസ് മുന്‍ എംഎല്‍എമാരായ രാജ്കുമാര് ഇമോ സിംഗ്, യാംതോംഗ് ഹാവോകിപ് എന്നിവരാണ് ബിജെപിയില്‍ ചേര്‍ന്നത്.
കേന്ദ്രമന്ത്രി സര്‍ബാനന്ദ സൊനോവാൾ, പാര്‍ട്ടി നേതാവ് സാമ്പിത് പത്ര എന്നിവരുടെ സാന്നിധ്യത്തിലാണ് ഇരുവരും ബിജെപി അംഗത്വം സ്വീകരിച്ചത്. സംസ്ഥാനത്ത് ബിജെപി സര്‍ക്കാര്‍ അധികാരം നിലനിര്‍ത്തുമെന്ന് ഇരുവരേയും പാര്‍ട്ടിയിലേക്ക് സ്വീകരിച്ച ശേം സാമ്പിത് പത്ര പറഞ്ഞു. 60 അംഗങ്ങളുള്ള നിയമസഭയില്‍ നിലവില്‍ ബിജെപിയാണ് അധികാരത്തിലുള്ളത്.
മണിപ്പൂരിൽ അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നേതാക്കളുടെ കൊഴിഞ്ഞുപോക്ക്.
Delhi: Two Manipur MLAs – Rajkumar Imo Singh and Yamthong Haokip – join BJP in the presence of Union Minister Sarbananda Sonowal & party leader Sambit Patra.
Rajkumar Imo Singh comes from a political family in Manipur associated with Congress & Yamthong Haokip was a Congress MLA pic.twitter.com/3ccNbtHpdr
— ANI (@ANI) November 8, 2021