തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസുകൾ ചൊവ്വാഴ്ച മുതൽ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിൽ കൂടുതൽ സർവീസ് നടത്താൻ തീരുമാനിച്ച് കെ.എസ്.ആർ.ടി.സി. ഡോക്കിലുള്ള ബസുകളുടെ അറ്റകുറ്റപ്പണി പൂർത്തിയാക്കി സർവീസ് ലഭ്യമാക്കാൻ അധികൃതർ നിർദേശം നൽകി .
വരുമാനം കുറഞ്ഞ ട്രിപ്പുകൾ സ്വകാര്യ ബസുകൾ ഒപ്പറേറ്റ് ചെയ്യുന്ന റൂട്ടുകളിൽ മാറ്റി ക്രമീകരിക്കണം. സ്വകാര്യ ബസുകൾ മാത്രം ഓപ്പറേറ്റ് ചെയ്യുന്ന റൂട്ടുകളിൽ കെ.എസ്.ആർ.ടി.സി സ്പെഷ്യൽ സർവീസ് നടത്തും. യൂണിറ്റുകൾ ലഭ്യമായ എല്ലാ ബസുകളും സർവീസിന് ഉപയോഗിക്കണം. അധിക ട്രിപ്പുകൾ താത്കാലികമായി ക്രമീകരിച്ചു ഓപ്പറേറ്റ് ചെയ്യണമെന്നും നിർദ്ദേശം.
വിദ്യർത്ഥികളുടെ ഉൾപ്പെടെ യാത്രാനിരക്ക് വർധിപ്പിക്കണമെന്നും ഡീസൽ സബ്സിഡി നൽകണമെന്നും ആവശ്യപ്പെട്ടാണ് സ്വകാര്യ ബസുകൾ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. സ്വകാര്യ ബസുടമകളുടെ കോ ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗതാഗത മന്ത്രി ആന്റണി രാജുവിന് നോട്ടിസ് നൽകിയിരുന്നു.
കോവിഡ് കാലത്ത് യാത്രക്കാരുടെ എണ്ണത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തിയത് കണക്കിലെടുത്ത് കിലോമീറ്ററിന് 20 പൈസ കൂട്ടിയെങ്കിലും അത് പര്യാപ്തമല്ലെന്നാണ് ബസ് ഉടമകള്‍ പറയുന്നത്. മിനിമം ചാര്‍ജ് 12 രൂപയെങ്കിലും ആക്കണമെന്നാണ് ബസുടമകളുടെ ആവശ്യം. വിദ്യാര്‍ഥികളുടെ മിനിമം യാത്രാനിരക്ക് 6 രൂപയാക്കുക, നികുതിയിളവ് നല്‍കുക തുടങ്ങിയ ആവശ്യങ്ങളും ബസുടമകള്‍ മുന്നോട്ട് വെക്കുന്നു.