ന്യൂഡല്‍ഹി: ഗുജറാത്ത് തീരത്ത് മത്സ്യത്തൊഴിലാളികൾക്ക് ( fisherman ) നേരെയുണ്ടായ വെടിവെപ്പിൽ പാക്കിസ്ഥാനെ (Pakistan) പ്രതിഷേധമറിയിച്ച് ഇന്ത്യ (India). പാക് ഹൈക്കമ്മീഷനിലെ ഉന്നത നയതന്ത്ര ഉദ്യോഗസ്ഥനെ വിളിച്ചു വരുത്തി വിദേശകാര്യ മന്ത്രാലയം പ്രതിഷേധം അറിയിച്ചു. പാക് സർക്കാർ അന്വേഷണം നടത്തണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം ഗുജറാത്ത് തീരത്ത് ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്കുനേരെയുണ്ടായ പാക്ക് വെടിവെപ്പിൽ ഒരു മത്സ്യത്തൊഴിലാളി കൊല്ലപ്പെട്ടിരുന്നു. ജറാത്തിലെ ഓഖയിൽ നിന്ന് മത്സ്യ ബന്ധനത്തിന് പോയ ജൽപാരിയെന്ന ബോട്ടിന് നേരെയാണ് ആക്രമണം നടന്നത്. ബോട്ടിൽ ഏഴ് മത്സ്യതൊഴിലാളികളാണ് ഉണ്ടായിരുന്നത്. പാക്ക് നാവിക ഉദ്യോഗസ്ഥൻ വെടിവച്ചുവെന്നാണ് നിഗമനം.
സംഭവത്തിൽ പത്ത് പാക് നാവികർക്ക് എതിരെ ഗുജറാത്ത് പൊലീസ് കേസ് എടുത്തിട്ടുണ്ട്.