വാഷിങ്ടണ്‍: മെറ്റയെന്ന് പേര് മാറ്റിയ ലോക സാമൂഹിക മാധ്യമ ഭീമനായ ഫെയ്സ്ബുക്കിനെതിരെ ചികാഗോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടെക് കമ്പനി.മെറ്റയെന്ന തങ്ങളുടെ കമ്പനിയെ പണം കൊടുത്ത് വാങ്ങാനാകാതിരുന്ന ഫെയ്സ്ബുക് മാധ്യമങ്ങളിലൂടെ തങ്ങളെ തമസ്കരിക്കാന്‍ ശ്രമിക്കുകയാണെന്ന് മെറ്റ കമ്പനിയുടെ സ്ഥാപകന്‍ നാറ്റെ സ്കൂലിക് വ്യക്തമാക്കി.തങ്ങളുടെ പേര് മോഷ്ടിച്ചെന്ന് കാണിച്ച് ചിക്കാഗോ കമ്പനി പരാതിയുമായി കോടതി വരെ എത്തിച്ചുകൊണ്ടിരിക്കുകയാണ് .
ഒക്ടോബര്‍ 28 നാണ് ഫെയ്സ്ബുക് പേര് കൈവശപ്പെടുത്തിയതെന്നും പറയുന്നത് ഒന്നും ചെയ്യുന്നത് മറ്റൊന്നുമെന്ന കമ്പനിയെന്ന നിലയില്‍ ഈ പ്രവൃത്തിയില്‍ തങ്ങള്‍ക്ക് അതിശയമില്ലെന്നും സ്കൂളിക് പറഞ്ഞു. സംഭവത്തില്‍ ഫെയ്സ്ബുകിനെതിരെ നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം മുമ്പ് ഫെയ്സ്സ്ബുക് എന്നറിയപ്പെട്ട മെറ്റ കമ്ബനി ആരോപണത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഒക്ടോബര്‍ 28 നാണ് ഫെയ്സ്ബുക് മെറ്റ എന്ന് പേരിമാറ്റിയത്. ഫെയ്സ്ബുക് കണക്ടില്‍ ഫെയ്സ്ബുക്ക് സിഇഒ മാര്‍ക് സക്കര്‍ബര്‍ഗ് പേരുമാറ്റം പ്രഖ്യാപിക്കുകയായിരുന്നു. ഫെയ്സ്ബുക്, ഇന്‍സ്റ്റഗ്രാം, വാട്സ്ആപ് എന്നീ സാമൂഹിക മാധ്യമങ്ങളുടെയെല്ലാം പേരുകള്‍ അങ്ങനെ തന്നെ തുടരുകയാണ്. മാതൃകമ്പനിയുടെ പേരാണ് മാറ്റിയത്.