ഇലോണ്‍ മസ്കിന്റെ കമ്പനിയായ സ്പേസ്എക്സ് നിര്‍മിച്ച ബഹിരാകാശ പേടകത്തിലെ ടോയ്ലറ്റ് പ്രവര്‍ത്തനം നിലച്ചതിനാൽ, നാസയുടെ നാല് ബഹിരാകാശ യാത്രികര്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്നും ഭൂമിയിലേക്ക് തിരിച്ചിറങ്ങുന്നത് ഡയപ്പര്‍ ധരിച്ച്.
തിങ്കളാഴ്ച്ച ഫ്ലോറിഡയിലെ തീരത്ത് വന്നിറങ്ങുന്നതിന് മുമ്പായി സ്പേസ്എക്സ് കാപ്സ്യൂളില്‍ ബഹിരാകാശ സഞ്ചാരികള്‍ ഡയപ്പര്‍ ധരിച്ച് ചിലവഴിക്കേണ്ടിവരിക 20 മണിക്കൂറുകളാണ്.
‘ബഹിരാകാശ യാത്ര ഒരുപാട് ചെറിയ വെല്ലുവിളികള്‍ നിറഞ്ഞതാണ്. ഇത് കേവലം മറ്റൊരു വെല്ലുവിളി മാത്രമാണ്. ഞങ്ങളുടെ ദൗത്യത്തിന്റെ ഭാഗമായി അത് നേരിടുക തന്നെ ചെയ്യേണ്ടത് അത്യാവശ്യമാണ്. അതിനാല്‍ ഞങ്ങള്‍ അതിനെക്കുറിച്ച് അധികം ആകുലപ്പെടുന്നില്ല. -ഭ്രമണപഥത്തില്‍ നിന്നുള്ള വാര്‍ത്താ സമ്മേളനത്തില്‍ നാസയുടെ ബഹിരാകാശ സഞ്ചാരി മേഗന് മക്ആര്തറിൻറെ വാക്കുകൾ.
നിരവധി മീറ്റിങ്ങുകള്‍ക്ക് ശേഷം മക്ആര്‍തറിനെയും സംഘത്തെയും അവരുടെ പകരക്കാരെ തെരഞ്ഞെടുക്കുന്നതിന് മുമ്ബായി തിരിച്ചെത്തിക്കാന്‍ മിഷന് മാനേജര്‍മാര്‍ തീരുമാനിക്കുകയായിരുന്നു. മോശം കാലാവസ്ഥയും സംഘത്തില്‍ പെട്ട ഒരാള്‍ നേരിട്ട ആരോഗ്യ പ്രശ്നവും കാരണം സ്പേസ്എക്സ് ലോഞ്ച് ഇതിനകം ഒരാഴ്ച്ചയിലേറെ വൈകിയിരുന്നു.
കഴിഞ്ഞ ആറ് മാസങ്ങളായി തങ്ങള്‍ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് മക് ആര്‍തറിനൊപ്പം തിരിച്ചെത്തുന്ന ഫ്രഞ്ച് ബഹിരാകാശ സഞ്ചാരി തോമസ് പെസ്ക്വെറ്റ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സ്പേസ്എക്സ് കാപ്സ്യൂളില്‍ മൈക്രോഗ്രാവിറ്റിക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ടോയ്ലറ്റുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. എന്നാല്‍, ദിവസങ്ങള്‍ക്കകം അതിന് പ്രശ്നങ്ങള്‍ സംഭവിക്കാന്‍ തുടങ്ങുകയായിരുന്നു. അവശിഷ്ടങ്ങള്‍ വലിച്ചെടുക്കാന്‍ സഹായിക്കുന്ന ഫാന്‍ പ്രവര്‍ത്തിക്കാത്തതാണ് സാങ്കേതിക തടസ്സമെന്നായിരുന്നു റിപ്പോര്‍ട്ട്.