ത്വാഇഫ്: മക്ക പ്രവിശ്യയുടെ ഭാഗമായ ത്വാഇഫിലെ വിവിധ പ്രദേശങ്ങൾ ഇന്ന് ആലിപ്പഴ വർഷത്തോടൊപ്പം ഇടിമിന്നലോടെ കനത്ത മഴയും.
അൽ-ഷിഫ മലനിരകളിലും, അൽ-ഹല്ല റോഡിന്റെയും ഭാഗങ്ങൾ ഉൾപ്പെടെ, അൽ-സദിര റോഡിലും ശക്തമായ മഴ ലഭിച്ചു. ആകാശം ഇപ്പോഴും മേഘങ്ങളാൽ മൂടപ്പെട്ടിരിക്കുന്നതിനാൽ ഇനിയും മഴക്കുള്ള സാധ്യതയുണ്ട്.
ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കാലാവസ്ഥാ റിപ്പോർട്ടിൽ ഞായറാഴ്ച ജിസാൻ, അസിർ, അൽ ബാഹ, മക്ക, മദീന എന്നിവിടങ്ങളിലെ ഉയർന്ന പ്രദേശങ്ങളിൽ ഉച്ചയ്ക്ക് ശേഷം സജീവമായ കാറ്റിനൊപ്പം ഇടിമിന്നലും മഴയും പ്രവചിച്ചിരുന്നു.
റോഡുകളെല്ലാം ഐസ് മൂടിയ നിലയിലുള്ള വീഡിയോകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയും ഷെയർ ചെയ്യപ്പെടുകയും ചെയ്തു.