ന്യൂഡൽഹി : കേന്ദ്രസർക്കാർ ഓഫീസുകളിൽ ബയോമെട്രിക് സംവിധാനം ഇന്ന് മുതൽ പുനരാരംഭിക്കും. ബയോമെട്രിക് സംവിധാനത്തിന് സമീപം സാനിറ്റൈസറുകൾ നിർബന്ധമായും സ്ഥാപിച്ചിട്ടുണ്ടെന്നും ഹാജർ രേഖപ്പെടുത്തുന്നതിന് മുമ്പും ശേഷവും എല്ലാ ജീവനക്കാരും അവരുടെ കൈകൾ അണുവിമുക്തമാക്കുന്നുണ്ടെന്നും ഉറപ്പാക്കേണ്ടത് വകുപ്പ് മേധാവികളുടെ ഉത്തരവാദിത്തമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.
എല്ലാ ജീവനക്കാരും അവരുടെ ഹാജർ രേഖപ്പെടുത്തുമ്പോൾ ആറടി ശാരീരിക അകലം പാലിക്കണം. ആവശ്യമെങ്കിൽ, തിരക്ക് ഒഴിവാക്കാൻ അധിക ബയോമെട്രിക് ഹാജർ മെഷീനുകൾ സ്ഥാപിക്കാമെന്ന് പേഴ്സണൽ മന്ത്രാലയം ഉറപ്പ് നൽകിയിട്ടുണ്ട്.എല്ലാ ജീവനക്കാരും അവരുടെ ഹാജർ രേഖപ്പെടുത്തുന്ന സമയത്ത് ഉൾപ്പടെ എല്ലാ സമയത്തും മാസ്‌കുകൾ ധരിക്കണം. മീറ്റിങ്ങുകളും കോൺഫറൻസുകളും കഴിയുന്നത്ര ഓൺലൈൻ ആയി തുടരും.