ചെന്നൈ : തമിഴ്‌നാടിന്റെ തലസ്ഥാന നഗരത്തിൽ കനത്ത മഴ തുടരുന്നതായി റിപ്പോർട്ട്. ശക്തമായി തുടരുന്ന മഴയിൽ നഗരത്തിന്റെ പലഭാഗങ്ങളും വെള്ളത്തിനടിയിലായി.മഴക്കെടുതിയിൽ നാല് പേർക്ക് ജീവൻ നഷ്ടപ്പെട്ടു.നഗരത്തിൽ സ്ഥിതിഗതികൾ രൂക്ഷമായി തുടരുന്നതിനെ തുടർന്ന് പദേശത്ത് ദുരന്ത നിവാരണ സേനയെ വിന്യസിച്ചിട്ടുണ്ട്.ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തെ തുടർന്നാണ് ചെന്നൈയിൽ കനത്ത മഴ രൂപപ്പെട്ടത്.
വരും ദിവസങ്ങളിലും മഴ കനക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടർന്ന് മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രി എംകെ സ്റ്റാലിൽ കളക്ടർമാർക്ക് നിർദ്ദേശം നൽകി. 2015 ന് ശേഷം ചെന്നെയിലുണ്ടായ ഏറ്റവും വലിയ മഴയാണ് ഇതെന്നാണ് റിപ്പോർട്ട്.