ന്യൂഡല്‍ഹി: ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 28,40,174 ഡോസുകള്‍ കൂടി വിതരണം ചെയ്തതോടെ രാജ്യത്ത് ഇതുവരെ നല്‍കിയ കൊറോണ പ്രതിരോധ കുത്തിവെയ്പ്പുകളുടെ എണ്ണം 108.21 കോടി കവിഞ്ഞു. ഞായറാഴ്ച രാവിലെ എഴ് മണി വരെയുള്ള കണക്കാണിത്.
അതേസമയം വിവിധ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമായി കേന്ദ്ര സര്‍ക്കാര്‍ വിതരണം ചെയ്ത വാക്‌സിന്‍ ഡോസുകളുടെ എണ്ണം 116.58 കോടിയാണെന്ന് കേന്ദ്രം അറിയിച്ചു. ഇതുപ്രകാരം വിവിധ സംസ്ഥാനങ്ങളുടെ പക്കലായി 15.77 കോടി വാക്‌സിന്‍ ഡോസുകള്‍ ശേഷിക്കുന്നുണ്ട്. ഈ വര്‍ഷം അവസാനത്തോടെ പ്രായപൂര്‍ത്തിയായ മുഴുവനാളുകള്‍ക്കും വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.