ശ്രീനഗര്‍: ജമ്മു കശ്മീരിലെ ശ്രീനഗറില്‍ പോലീസുകാരനെ ഭീകരര്‍ വെടിവച്ചു കൊലപ്പെടുത്തി. കോണ്‍സ്റ്റബിള്‍ തൗഫീഖ് (29) ആണ് വീരമൃത്യു വരിച്ചത്.
ശ്രീനഗറിലെ ബതമാലുവിലുളള എസ്ഡി കോളനിയിലാണ് സംഭവം. ഭീകരരുടെ വെടിവെപ്പിൽ പരിക്കേറ്റ തൗസീഫിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രദേശത്ത് ഭീകരർക്ക് വേണ്ടിയുള്ള തെരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്.