ജി. പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രം ‘മേരി ആവാസ് സുനോ’യിലെ ആദ്യ ഗാനത്തിന്റെ ലിറിക് വീഡിയോ റിലീസായി. മഞ്ജു വാര്യറും ജയസൂര്യയും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ചിത്രമാണിത്. യൂണിവേഴ്‌സല്‍ സിനിമാസിന്റെ ബാനറില്‍ ബി. രാകേഷ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. വിജയകുമാര്‍ പാലക്കുന്നും ആന്‍ സരിഗയും കോ പ്രൊഡ്യൂസര്‍മാരാണ്. വിനോദ് ഇല്ലംപള്ളിയാണ് ഛായാഗ്രാഹകന്‍.
ആര്‍.ജെ. ശങ്കര്‍ എന്ന ഒരു റേഡിയോ ജോക്കിയുടെ കഥാപാത്രത്തെയാണ് ഈ ചിത്രത്തില്‍ ജയസൂര്യ അവതരിപ്പിക്കുന്നത്. ആര്‍.ജെ. ശങ്കറിന്റെ ജീവിതത്തിലേക്ക് അവിചാരിതമായി കടന്നു വരികയാണ് ഡോ. രശ്മി. ഡോ. രശ്മിയുടെ സാന്നിദ്ധ്യം ശങ്കറിന്റെ ജീവിതത്തില്‍ ഉണ്ടാക്കുന്ന ചില മാറ്റങ്ങമാണ് ഏറെ ഹൃദ്യമായ മുഹൂര്‍ത്തങ്ങളിലൂടെ ഈ ചിത്രത്തിലൂടെ പ്രജേഷ് സെന്‍ ഈ സിനിമയിലൂടെ അവതരിപ്പിക്കുന്നത്. മഞ്ജു വാര്യരാണ് ഡോ. രശ്മിയെ അവതരിപ്പിക്കന്നത്. മഞ്ജുവിന്റെ ഏറെ അഭിനയസാദ്ധ്യതകള്‍ നിറഞ്ഞ ഒരു കഥാപാത്രമായിരിക്കുമിത്. ശിവദയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
എഡിറ്റര്‍: ബിജിത് ബാല, സംഗീതം: എം. ജയചന്ദ്രന്‍, പ്രോജക്ട് ഡിസൈന്‍: ബാദുഷ, സെക്കന്‍ഡ് യൂണിറ്റ് കാമറ: നൗഷാദ് ഷെരീഫ്, പശ്ചാത്തല സംഗീതം: യക്‌സാന്‍ ഗാരി പെരേര, നേഹ നായര്‍. ഗാനങ്ങള്‍: ബി.കെ. ഹരിനാരായണന്‍, ആര്‍ട്ട്: ത്യാഗു തവനൂര്‍, മേയ്ക്കപ്: പ്രദീപ് രംഗന്‍, വസ്ത്രാലങ്കാരം: അക്ഷയ പ്രേംനാഥ്, സമീറ സനീഷ്, സരിത ജയസൂര്യ. സൗണ്ട് ഡിസൈന്‍: അരുണ്‍ വര്‍മ്മ, സിങ്ക് സൗണ്ട്: ജിക്കു എം. ജോഷി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ജിത് പീരപ്പന്‍കോട്, ചീഫ് അസോ. ഡയറക്ടര്‍: ജിബിന്‍ ജോണ്‍, അസോ. ഡയറക്ടര്‍: വിഷ്ണു രവികുമാര്‍, ഷിജു സുലൈഖ ബഷീര്‍. ഡയറക്ടര്‍ അസിസ്റ്റന്റ്: എം. കുഞ്ഞാപ്പ, സ്റ്റില്‍സ്: ലെബിസന്‍ ഗോപി, ഡിസൈന്‍: താമിര്‍ ഒക്കെ, റിലീസ്: രജപുത്ര. വാര്‍ത്ത പ്രചരണം- എം.എം. കമ്മത്ത്.