മസ്കത്ത്: ‘നൂതന സേവനങ്ങളും സൗകര്യങ്ങളും ഒരുക്കുന്നതിൻറെ ഭാഗമായി ആധുനിക എം.ആര്.ഐ സ്കാനിങ് മെഷീന് (ജി.ഇ സിഗ്ന വോയേജര്‍ 1.5 ടി) സൊഹാറിലെ ബദര്‍ അല്‍ സമ ഹോസ്പിറ്റല്‍ ഒരുക്കി. മുന്‍ സംസ്ഥാന കൗണ്‍സില്‍ അംഗമായിരുന്ന ശൈഖ് അഹമ്മദ് അല്‍ ഗൊഫൈലി, സൊഹാര്‍
മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ എന്‍ജിനീയര്‍ സലിം ബിന്‍ ഹമദ് അല്‍ കിന്ദി എന്നിവര്‍ മുഖ്യാതിഥികളായി.വിശിഷ്ടാതിഥിയായി വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലെ ഡി.ജി.പി.എച്ച്.ഇ ഡയറക്ടര്‍ ഡോ. നജാത്ത് മുഹമ്മദ് ഈസ അല്‍ സദ്ജാലിയും ചേർന്നു.
ബദര്‍ അല്‍സമ ഹോസ്പിറ്റലുകളുടെ മാനേജിങ് ഡയറക്ടര്‍മാരായ അബ്ദുല്‍ ലത്തീഫ്, ഡോ. പി.എ. മുഹമ്മദ്, എക്സിക്യൂട്ടിവ് ഡയറക്ടര്‍മാരായ ഫിറാസത്ത് ഹസന്, മൊയ്തീന് ബിലാല്‍, സി.ഇ.ഒ പി.ടി. സമീര്‍, ചീഫ് ഓപറേറ്റിങ് ഓഫിസര്‍ ജേക്കബ് ഉമ്മന്‍, ബ്രാഞ്ച് തലവന്‍ മനോജ് കുമാര്‍, മെഡിക്കല്‍ ഡയറക്ടര്‍ ഡോ. അസ്ഹര്‍ ഇഖ്ബാല്‍, ബ്രാന്‍ഡിങ് തലവന്‍ ആസിഫ് ഷാ, ഡോക്ടര്‍മാര്‍, നഴ്സുമാര്‍, അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പുതിയ എം.ആര്.ഐ സ്കാനിങ് മെഷീന് ഉപയോഗിച്ച് കൃത്യമായി രോഗനിര്‍ണയത്തിന് ഉപയോഗിക്കാന്‍ പറ്റുമെന്നും സുല്‍ത്താനേറ്റില്‍ ഇത്തരത്തിലുള്ള സംവിധാനം ആദ്യത്തേതാണെന്നും അധികൃതര്‍ അറിയിച്ചു