തിരുവനന്തപുരം: മുല്ലപ്പെരിയാറിൽ ബേബി ഡാം ശക്തിപ്പെടുത്തുന്നതിന് മുന്നോടിയായി തമിഴ്നാടിന് മരംമുറിക്കാൻ അനുമതി നൽകിയത് സര്‍ക്കാരിന്‍റെ അറിവോടെയാണെന്ന് എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി. ഇത്ര സങ്കീര്‍ണമായ വിഷയത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് എങ്ങനെയാണ് തീരുമാനമെടുക്കാന്‍ കഴിയുക? കേരളത്തിന്‍റെ നിലപാടുകളെ ദുര്‍ബലപ്പെടുത്തുന്നതാണ് നടപടിയെന്നും അദ്ദേഹം പറഞ്ഞു. മരംമുറിക്കാൻ നൽകിയ അനുമതി റദ്ദാക്കണമെന്ന് പി.ജെ.ജോസഫ് എംഎൽഎ ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥര്‍ ഉത്തരവിറക്കിയെന്ന വാദം വിശ്വാസ്യയോഗ്യമല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.