ഷാര്‍ജ:ഷാര്‍ജ അന്താരാഷ്ട്ര ബുക്ഫെയറിൻറെ 40ാം എഡിഷന്, ലോകത്തിലെ ഏറ്റവും വലിയ പുസ്തകോത്സവമായി പ്രഖ്യാപിക്കപ്പെട്ടു.ഷാര്‍ജ ബുക് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.ചരിത്രത്തിൽ ആദ്യമായിട്ടാണ് 40 വര്‍ഷത്തെ എസ്.ഐ.ബി.എഫ് ഈ നേട്ടം കൈവരിക്കുന്നത്.
പുസ്തകോത്സവത്തിന് മുന്നോടിയായി നടന്ന പബ്ലിഷേഴ്സ് കോണ്‍ഫറന്‍സിൻറെ വിജയത്തെ തുടര്‍ന്നാണ്
ഈ അംഗീകാരം. പബ്ലിഷേഴ്സ് കോണ്‍ഫറന്‍സില്‍ 83 രാജ്യങ്ങളിലെ 546 പബ്ലിഷര്മാര് പങ്കെടുത്തിരുന്നു.
നവംബര്‍ മൂന്നിന് തുടങ്ങിയ പുസ്തകോത്സവത്തില്‍ 83 രാജ്യങ്ങളില്‍ നിന്നുള്ള 1632 പ്രസാധകര് പെങ്കടുക്കുന്നുണ്ട്. ഒന്നരക്കോടി പുസ്തകങ്ങളാണ് ഇക്കുറി എടുത്തത്. 1.10 ലക്ഷം പുതിയ പുസ്തകങ്ങളുെട പ്രകാശന ചടങ്ങിനും ഷാര്‍ജ പുസ്തേകാത്സവം വേദിയാകുന്നുണ്ട്.
സുപ്രീംകൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ പിന്തുണയില്ലാതെ ഈ നേട്ടം യാഥാര്‍ഥ്യമാക്കാന്‍ കഴിയില്ലെന്ന് ഷാര്‍ജ ബുക് അതോറിറ്റി ചെയര്മാന് അഹ്മദ് ബിന്‍ റക്കാദ് അല്‍ അമേരി പറഞ്ഞു. അറിവിലൂടെയും പുസ്തകങ്ങളിലൂടെയും മാത്രമേ സംസ്കാരമുള്ള സമൂഹത്തെ കെട്ടിപ്പടുക്കാന്‍ കഴിയൂ എന്ന് വിശ്വസിക്കുന്നയാളാണ് ശൈഖ് സുല്‍ത്താനെന്നും അദ്ദേഹത്തിെന്റ ദീര്‍ഘവീക്ഷണത്തോടെയുള്ള നടപടികളാണ് പുസ്തകോത്സവത്തെ മികച്ചതാക്കുന്നതെന്നും അല്‍ അമേരി പറഞ്ഞു.
മുമ്ബും ഷാര്‍ജ പുസ്തകോത്സവത്തെ തേടി നിരവധി പുരസ്കാരങ്ങള്‍ എത്തിയിരുന്നു. പാരിസ്, മോസ്കോ, മഡ്രിഡ്, ന്യൂഡല്‍ഹി, സാവോ പോളോ എന്നിവയുള്‍പ്പെടെ നിരവധി അന്താരാഷ്ട്ര പുസ്തകമേളകളില്‍ ഗസ്റ്റ് ഓഫ് ഓണര്‍ പദവി ലഭിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം മഹാമാരിയുടെ സമയത്ത് നടന്ന ഏറ്റവും വലിയ അന്താരാഷ്ട്ര പരിപാടിയും എസ്.ഐ.ബി.എഫ് ആയിരുന്നു. 40ാം എഡിഷെന്റ ഹൈൈലറ്റാണ് ഈ വിജയം. 1982ല്‍ എസ്.ഐ.ബി.എഫിെന്റ ഉദ്ഘാടന പതിപ്പില്‍ നല്കിയ വാഗ്ദാനത്തിെന്റ പൂര്‍ത്തീകരണമാണിതെന്നും അദ്ദേഹം പറഞ്ഞു. 1000ത്തോളം പരിപാടികളാണ് 40ാം എഡിഷനില്‍ നടക്കുന്നത്. 22 രാജ്യങ്ങളിലെ 83 എഴുത്തുകാര്‍ അതിഥികളായി എത്തുന്നുണ്ട്. 440 സാംസ്കാരിക പരിപാടികളും സെമിനാറുകളും കുട്ടികള്‍ക്കുള്ള
പരിപാടികളും നടക്കുന്നുണ്ട്.