മണ്ണാർക്കാട് : മലബാർ സമരനായകൻ കുമരംപുത്തൂർ സീതിക്കോയ തങ്ങളുടെ ഫോട്ടോയും 100 വർഷങ്ങൾക്ക് ശേഷം പുറത്തുവന്നു. വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സ്ഥാപിച്ച മലയാള രാജ്യത്തിന്റെ ഗവർണറായിരുന്നു തങ്ങൾ. വാരിയൻകുന്നത്തിെൻറ ഫോട്ടോ കണ്ടെത്തിയ ഫ്രഞ്ച് ആർക്കൈവിൽ നിന്ന് തന്നെയാണ് ഈ ഫോട്ടോയും കണ്ടെത്തിയത്.
സീതിക്കോയ തങ്ങളെ അന്വേഷിച്ചെത്തിയ ബ്രിട്ടീഷ് പട്ടാളം പള്ളിക്കുന്നിൽ റൂട്ട് മാർച്ച് നടത്തിയതും വെടിവെപ്പ് നടത്തിയതുമെല്ലാം ചരിത്രത്തിൽ കാണാം. 1922 ൽ വാരിയംകുന്നത്തിനും ചെമ്പ്രശ്ശേരി തങ്ങൾക്കുമൊപ്പം സീതിക്കോയ തങ്ങളെയും ബ്രിട്ടീഷ് പട്ടാളം വെടിവെച്ച് കൊന്നെന്നും കാളപ്പാടൻ അലി അധികാരിയുടെ നേതൃത്വത്തിൽ മൃതദേഹം പെട്രോളൊഴിച്ച് കത്തിച്ചെന്നുമാണ് ചരിത്രത്തിലുള്ളത്.
അതേസമയം കഴിഞ്ഞ ആഴ്ചയാണ് തിരക്കഥാകൃത്തും ഗവേഷകനുമായ റമീസ് ‘സുല്‍ത്താന്‍ വാരിയംകുന്നന്’ എന്ന പുസ്തകം പ്രകാശനം ചെയ്തത്. പുസ്തകം പ്രകാശനം ചെയ്തത് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കുടുംബാംഗങ്ങളാണ്. ഇതിന്റെ കവര്‍ ഫോട്ടോ ആയാണ് അദ്ദേഹത്തിന്റെ ചിത്രം പ്രസിദ്ധീകരിച്ചത്. പത്തുവര്‍ഷമായി ബ്രിട്ടണിലും ഫ്രാന്‍സിലുമായി വാരിയന്‍കുന്നത്ത് കുഞ്ഞമ്മദ് ഹാജിയുടെ ചരിത്രവുമായി ബന്ധപ്പെട്ട് ഗവേഷണത്തിനൊടുവില്‍ ഫ്രഞ്ച് ആര്‍ക്കൈവില്‍നിന്നാണ് ഫോട്ടോ ലഭിച്ചതെന്ന് ഗ്രന്ഥകാരന് അവകാശപ്പെട്ടു.