മുംബൈ: മഹാരാഷ്ട്രയുടെ (Maharashtra) തലസ്ഥാനമായ മുംബൈയിൽ (Mumbai) 15 നില കെട്ടിടത്തിന്റെ 14ാം നിലയിൽ തീപിടിച്ചു (Fire). മുംബൈയിലെ കാന്തിവലിയിലെ ബഹുനില പാർപ്പിട സമുച്ചയത്തിലാണ് തീപിടിച്ചത്. പൊള്ളലേറ്റ രണ്ടു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇരുവരും പിന്നീട് മരിച്ചു.
ശനിയാഴ്ച രാത്രിയോടെ കെട്ടിടത്തിന്റെ 14-ാം നിലയിലാണ് ആദ്യം തീ പടര്‍ന്നത്. പിന്നീട് മറ്റിടങ്ങളിലേക്കും തീ പടര്‍ന്നു. ഏഴ് അഗ്നിരക്ഷാ സേനാ വാഹനങ്ങള്‍ സംഭവസ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. ഷോര്‍ട്ട്‌സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.