ബാഗ്ദാദ്: ഇറാഖ് പ്രധാനമന്ത്രിയ്ക്ക് നേരെ വധശ്രമം. പ്രധാനമന്ത്രി മുസ്തഫ അല്‍ ഖാദിമിയുടെ ബാഗ്ദാദിലെ വസതിക്ക് നേരെ ഡ്രോണ്‍ ആക്രമണമാണ് ഉണ്ടായത്. സ്‌ഫോടക വസ്ഥുക്കള്‍ വഹിച്ച ഡ്രോണ്‍ പ്രധാമന്ത്രിയുടെ വസതിയിലേക്ക് ഇടിച്ചിറക്കുകയായിരുന്നു എന്ന് സൈന്യത്തെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം.ഞായറാഴ്ച പുലർച്ചെയായിരുന്നു സംഭവം. ഇതുവരെ ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തട്ടില്ല.ആക്രണണത്തെ തുടർന്ന് ബാഗ്ദാദിലെ വസതി സ്ഥിതി ചെയ്യുന്ന ഗ്രീൻ സോണിൽ വെടിവെയ്പ്പ് നടന്നതായാണ് റിപ്പോർട്ട്.
അതേസമയം താൻ സുരക്ഷിതാനാണെന്നും വിശ്വാസ വഞ്ചനയുടെ മിസൈലുകൾ വിശ്വാസികളെ തളർത്തില്ലെന്നും മുസ്തഫ അൽഖാദിമി ട്വീറ്റ് ചെയ്തു. ജനസുരക്ഷക്കായും അവകാശങ്ങൾ നേടിയെടുക്കാനും നിലകൊള്ളുന്നതിൽനിന്ന് മാറ്റാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
Drone attack targets Iraq PM, who escapes unhurt – Iraq military https://t.co/dfQlMbl2Ty pic.twitter.com/3ebwAEhU4z
— Reuters (@Reuters) November 7, 2021