തിരുവനന്തപുരം; സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലും കോർപ്പറേഷനുകൾ, സ്വയംഭരണ/ സ്റ്റാറ്റിയൂട്ടറി സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള എല്ലാ പൊതുഭരണ സ്ഥാപനങ്ങളിലും എം.ഡി./ സെക്രട്ടറി/ ഡയറക്ടർ/ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എന്നിവരുടെ ഉയർന്ന പ്രായപരിധി സർക്കാർ 65 വയസ്സാക്കി പുതുക്കി നിശ്ചയിച്ചു.
സ്റ്റാറ്റിയൂട്ടറി സ്ഥാപനങ്ങളിൽ നിയമത്തിലോ ചട്ടങ്ങളിലോ ഉയർന്ന പ്രായപരിധി സംബന്ധിച്ച് ഇതിനു പകരമായ നിബന്ധനകൾ ഉണ്ടെങ്കിൽ ബന്ധപ്പെട്ട ചട്ടങ്ങളിൽ നിഷ്‌കർഷിക്കും പ്രകാരമായിരിക്കും ഉയർന്ന പ്രായപരിധി നിശ്ചയിക്കുക. സർക്കാർ വിവര സാങ്കേതിക വിദ്യയുടെ നൂതന സാദ്ധ്യതകൾ ഉൾപ്പെടുത്തിക്കൊണ്ട് വികസനോൻമുഖമായ/ പ്രായോഗികമായ മാറ്റങ്ങൾ എല്ലാ മേഖലകളിലും വരുത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പ്രായപരിധിയിൽ മാറ്റം വരുത്തുന്നതെന്ന് ആസൂത്രണ സാമ്പത്തിക കാര്യവകുപ്പ് വ്യക്തമാക്കി.