തിരുവനന്തപുരം; കേരള വോളീബോൾ അസോസിയേഷൻ അഫിലിയേറ്റ് ചെയ്തിരുന്ന ദേശീയ ഫെഡറേഷന്റെ അംഗീകാരം താത്കാലികമായി റദ്ദാക്കിയതായി കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ അറിയിച്ചു. ഫെഡറേഷനെതിരെ ലഭിച്ച പരാതികളിൻമേൽ കൗൺസിൽ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
സസ്‌പെൻഷൻ കാലയളവിൽ ഈ സംഘടന നടത്തുന്ന വോളീബോൾ മത്സരങ്ങൾക്കും, ചാമ്പ്യൻഷിപ്പുകൾക്കും സർട്ടിഫിക്കറ്റുകൾക്കും കേരള സ്റ്റേറ്റ് സ്‌പോപോർട്‌സ് കൗൺസിലിന്റെ അംഗീകാരവും മേൽനോട്ടവും ഉണ്ടായിരിക്കില്ലന്നും കൗൺസിൽ അറിയിച്ചു.