ബെംഗളൂരു: നടൻ പുനീത് രാജ്കുമാറിനെ (Puneeth Rajkumar) ചികിത്സിച്ച ഡോക്ടർക്ക് ഭീഷണി സന്ദേശം. വിക്രം ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധൻ ഡോ രമണ റാവുവിനെതിരെ നിരവധി ഭീഷണി സന്ദേശങ്ങളാണ് ലഭിച്ചത്. ഇതെതുടര്‍ന്ന്‍ ഡോക്ടർക്ക് പൊലീസ് സുരക്ഷ ഏർപ്പെടുത്തി. ഡോക്ടറുടെ ബംഗ്ലൂരുവിലെ വീട്ടിലും സുരക്ഷ ഏർപ്പെടുത്തിയിരിക്കുകയാണ് പൊലീസ്.
.ഒക്ടോബർ 29ന് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു 46-കാരനായ പുനീതിന്‍റെ മരണം.
അദ്ദേഹത്തിന്റെ വിയോഗം താങ്ങാനാകാതെ ഇതുവരെ പത്ത് പേർ മരിച്ചുവെന്നാണ് റിപ്പോർട്ട്. മരിച്ചവരിൽ ഏഴു പേർ ആത്മഹത്യ ചെയ്തതാണ്. മൂന്ന് പേർ താരത്തിന്റെ മരണ വാർത്ത അറിഞ്ഞുള്ള ഞെട്ടലിൽ ഹൃദയസ്തംഭനം മൂലമാണ് മരിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു.