ഗവ. എഞ്ചിനിയറിംഗ് കോളേജ് ബർട്ടൻഹിൽ, തിരുവനന്തപുരം നടത്തുന്ന ഇന്റർഡിസിപ്ലിനറീ എം.ടെക് Translational Engineering കോഴ്സിന് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഏതു ബ്രാഞ്ചിൽ ബി.ഇ/ ബി.ടെക് ഡിഗ്രി എടുത്തവർക്കും അപേക്ഷിക്കാവുന്നതാണ്.
സാമൂഹിത പ്രതിബദ്ധതയും പുത്തൻ ആശയങ്ങൾ സ്വാംശീകരിക്കാനുള്ള ചേതനയുമാണ് ഈ കോഴ്സിന്റെ സവിശേഷതകൾ. വിശദവിവരങ്ങൾക്ക് www.tplc.gecbh.ac.in / www.gecbh.ac.in സന്ദർശിക്കുക. ഫോൺ: 7736136161 / 9995527866. സ്പോട്ട് അഡ്മിഷന് പങ്കെടുക്കാൻ നവംബർ 15ന് രാവിലെ 10 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകളുമായി കോളേജിൽ ഹാജരാകേണ്ടതാണ്.