മുംബൈ: മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിലെ ജില്ലാ ആശുപത്രിയിൽ വൻ തീപിടുത്തം. തീപിടിത്തത്തിൽ പത്തുപേർ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പൊളളലേറ്റു. കോവിഡ് വാർഡിലാണ് ദാരുണ സംഭവം. രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം ഉണ്ടായത്.
Fire breaks out at Civil Hospital in Maharashtra’s Ahmednagar; several feared dead. pic.twitter.com/nJxGoBClq2
— NDTV (@ndtv) November 6, 2021
അപകടം നടക്കുമ്പോൾ ഏകദേശം 25 ഓളം പേർ ഐസിയുവിൽ ചികിത്സയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. തീ മറ്റ് വാർഡുകളിലേക്കും പടരുന്ന സാഹചര്യമുണ്ടായി.
Maharashtra | A total of 10 people died in a fire incident at Ahmednagar District Hospital, said District Collector Rajendra Bhosale pic.twitter.com/zrUnAMKNMj
— ANI (@ANI) November 6, 2021
ഇതേ തുടർന്ന് നിരവധി ആളുകൾ ആശുപത്രിയിൽ കുടുങ്ങിക്കിടക്കുകയാണ്. ഏകദേശം അഞ്ച് യൂണിറ്റ് ഫയർ ഫോഴ്സ് സംഭവസ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ഷോർട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe