ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 10,929 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 392 മരണം. ഇതോടെ ആകെ കോവിഡ് മരണം 4,60,265 ആയി. 3,43,44,683 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചത്. കഴിഞ്ഞ 29 ദിവസത്തിനിടെ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം 20,000ത്തില്‍ താഴെ തുടരുകയാണ്.
സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി ഇതുവരെ 116.54 കോടി ഡോസ് വാക്‌സിന്‍ വിതരണം ചെയ്തിട്ടുള്ളത്. സിക്കിം, ഗോവ, ഹിമാചല്‍പ്രദേശ്, ഗുജറാത്ത്, ആന്ധപ്രദേശ്, കേരളം എന്നീ സംസ്ഥാനങ്ങളാണ് രണ്ടാം ഡോസ് വാക്‌സിനേഷനില്‍ മുന്നില്‍ നില്‍ക്കുന്നവ. 1,07,92,19,546 കോവിഡ് വാക്‌സിനുകളാണ് രാജ്യത്താകെ ഇതിനോടകം വിതരണം ചെയ്തത്.
രാജ്യത്തെ കോവിഡ് ബാധിതരുടെ രോഗമുക്തി നിരക്ക് 98.23 ശതമാനമായി. 2020ലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇന്നലെ 12,509 പേരാണ് രോഗമുക്തി നേടിയത്. പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.27 ശതമാനമായി. 8,10,783 സാമ്പിളുകളാണ് ഇന്നലെ പരിശോധിച്ചതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe