തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്‍ന സുരേഷ് ജയിൽ മോചിതയായി. മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് പിന്നെപ്പറയാമെന്നാണ് മറുപടി. സ്വപ്ന അമ്മയ്ക്കൊപ്പം ബാലരാമപുരത്തെ വീട്ടിലേക്ക് തിരിച്ചു. സ്വപ്നയുടെ അമ്മ ജാമ്യരേഖകളുമായി അട്ടക്കുളങ്ങര ജയിലിലെത്തി രേഖകള്‍ കൈമാറിയിരുന്നു.
ജാമ്യം ലഭിച്ച് നാല് ദിവസം കഴിഞ്ഞെങ്കിലും ജാമ്യ നടപടികള്‍ പൂര്‍ത്തിയാകാത്തതായിരുന്നു മോചനം വൈകിയത്. ഇന്നലെ വൈകിട്ടോടെ കോടതി നടപടികളെല്ലാം പൂര്‍ത്തിയായി. അറസ്റ്റിലായി ഒരു വര്‍ഷവും മൂന്ന് മാസവും പിന്നിടുമ്പോഴാണ് സ്വപ്നയ്ക്ക് ജാമ്യം ലഭിക്കുന്നത്. തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിലാണ് സ്വപ്നയെ പാർപ്പിച്ചിരുന്നത്. സ്വപ്ന ഉള്‍പ്പെടെ എട്ട് പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.
കസ്റ്റംസ്, ഇഡി കേസുകളിലും സ്വപ്നയ്ക്ക് നേരത്തെ ജാമ്യം കിട്ടിയെങ്കിലും വ്യവസ്ഥകൾ പാലിച്ച് ഉത്തരവ് നടപ്പാക്കിയിരുന്നില്ല. എൻഐഎ കേസ് ഉള്‍പ്പടെ എല്ലാ കേസുകളിലും ജാമ്യം ലഭിച്ച് മൂന്ന് ദിവസം പിന്നിട്ടും സ്വപ്നയ്ക്ക് ജയിലിൽ നിന്നും പുറത്തിറങ്ങാൻ കഴിഞ്ഞിരുന്നില്ല. ജാമ്യ ഉപാധികള്‍ സമർപ്പിക്കാൻ കഴിയാത്തുകൊണ്ടാണ് സ്വപ്നയ്ക്ക് ജയിൽ നിന്നും ഇറങ്ങാനാകാഞ്ഞത്. 25 ലക്ഷം രൂപയുടെ ബോണ്ടും രണ്ട് ആൾ ജാമ്യവുമാണ് ഹൈക്കോടതി ഉത്തരവിലെ ജാമ്യ വ്യവസ്ഥ.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe