ദുബൈ: എക്‌സ്‌പോ 2020 ദുബൈ (Expo 2020 Dubai)ഒരു മാസം പിന്നിടുമ്പോൾ സന്ദർശകരുടെ(visitors) എണ്ണം 23.5 ലക്ഷം ആയി. എക്‌സ്‌പോ സംഘാടകർ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഒക്ടോബർ ഒന്നു മുതൽ 31 വരെയുള്ള കാലയളവിൽ 2,350,868 പേർ എക്‌സ്‌പോ നഗരി സന്ദർശിച്ചതായാണ് കണക്കുകൾ.
സന്ദർശകരിൽ 17 ശതമാനം പേരും വിദേശത്ത് നിന്ന് എത്തിയവരാണ്. 18 വയസ്സിൽ താഴെയുള്ളവരായിരുന്നു 28 ശതമാനവും. എക്‌സ്‌പോ സ്‌കൂൾ പ്രോഗ്രാം സജീവമാകുന്നതോടെ വിദ്യാർത്ഥികളുടെ എണ്ണം വരും ദിവസങ്ങളിൽ ഇനിയും ഉയരുമെന്നാണ് പ്രതീക്ഷ. ഇന്ത്യ, ജർമ്മനി, ഫ്രാൻസ്, സൗദി അറേബ്യ,യുകെ എന്നീ രാജ്യങ്ങളിൽ നിന്നാണ് കൂടുതലായും സന്ദർശകരെത്തിയത്. നിരവധി പേർ എക്‌സ്‌പോ നഗരി ഒന്നിലേറെ തവണ സന്ദർശിച്ചു. സീസൺ പാസ് സ്വന്തമാക്കിയവരാണ് 53 ശതമാനം പേരും. 20 ശതമാനമാണ് വൺ ഡേ ടിക്കറ്റിൽ എക്‌സ്‌പോയിലെത്തിയത്. 27 ശതമാനം പേർ ഒന്നിലേറെ തവണ എക്‌സ്‌പോ സന്ദർശിച്ചു. 1,938 സർക്കാർ പ്രതിനിധികൾ എക്‌സ്‌പോയിലെത്തി. പ്രസിഡന്റുമാർ, പ്രധാനമന്ത്രിമാർ, മറ്റ് മന്ത്രിമാർ, സർക്കാർ പ്രതിനിധികൾ, സംസ്ഥാനങ്ങളുടെ തലവൻമാർ എന്നിവരുൾപ്പെടെയാണിത്. യുഎഇ ദേശീയ ദിനവും അവധി ദിവസങ്ങളും കൂടി എത്തുന്നതോടെ സന്ദർശകരുടെ എണ്ണം കുത്തനെ ഉയരും.
============================================================================ വാര്‍ത്തകള്‍ യഥാസമയം അറിയാന്‍… Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe