മസ്കത്ത്: വിദേശികൾക്ക് കോവിഡ് വാക്സിനേഷൻ ഉൗർജിതമാക്കി ആരോഗ്യമന്ത്രാലയം. മസ്കത്ത് ഗവർണറേറ്റിലെ ഖുറിയാത്തിൽ വെള്ളിയാഴ്ച നിരവധി വിദേശികൾക്ക് വാക്സിൻ നൽകി. ഖുറിയാത്ത് വാലി ഒാഫിസുമായി സഹകരിച്ച് അൽ സഹൽ ഹെൽത്ത് സെൻററിലാണ് വാക്സിൻ നൽകുന്നത്. ശനിയാഴ്ചയും ഇവിടെ കുത്തിവെെപ്പടുക്കാം. സമയം രാവിലെ ഒമ്പത് മുതൽ വൈകീട്ട് നാലുവെര. റസിഡൻസ് കാർഡ് ഹാജരാക്കണം. അതേസമയം, ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെൻററിലെ വാക്സിനേഷൻ കാമ്പയിൻ ഞായറാഴ്ച നിർത്തുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. മസ്കത്ത് ഗവർണറേറ്റിലെ മത്ര വിലായത്തിലെ സിബ്ല മത്ര, സീബ് വിലായത്തിലെ അൽ ശാദി മെഡിക്കൽ ഫിറ്റ്നസ് സെൻറർ എന്നീ സ്ഥലങ്ങളിൽ പ്രതിരോധ കുത്തിെവപ്പ് സേവനങ്ങൾ നടത്തും. ഇവിടെ ഏതു ദിവസമാണ് വാക്സിൻ തുടങ്ങുകയെന്ന് അറിവായിട്ടില്ല. മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്കായിരിക്കും വാക്സിൻ ലഭിക്കുക. തറാസൂദ് ആപ് വഴിയോ moh.gov.om.covid19 എന്ന ലിങ്കിലൂടെയോ രജിസ്റ്റർ ചെയ്യാം.
അതേസമയം, രാജ്യത്ത് വ്യാഴാഴ്ച 11 പേർക്കു കൂടി കോവിഡ് ബാധിച്ചു. പുതിയതായി മരണം റിേപ്പാർട്ട് ചെയ്തിട്ടില്ല. ആകെ കോവിഡ് ബാധിതരുടെ എണ്ണം 3,04,329 ആയി. ഇതുവരെ 4,112 പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്. 2,99,699 ആളുകൾ ഇതുവെര രോഗമുക്തരായി. 98.5 ശതമാനമാണ് രോഗമുക്തി നിരക്ക്. നിലവിൽ ആറുപേരാണ് ആശുപത്രിയിൽ കഴിയുന്നത്. ഇതിൽ മൂന്നുപേർ തീവ്രപരിചരണ വിഭാഗത്തിലാണ്.
============================================================================ വാര്‍ത്തകള്‍ യഥാസമയം അറിയാന്‍… Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe