ഷാർജ: യുഎഇയിൽ സ്‍ത്രീയെയും കുട്ടിയെയും ഇടിച്ചിട്ട ശേഷം കടന്നുകളഞ്ഞ വാഹനത്തിന്റെ ഡ്രൈവറെ എട്ട് മണിക്കൂറിനകം പിടികൂടി. ഷാർജയിലെ അൽ താവുൻ ഏരിയയിലായിരുന്നു സംഭവം. വ്യാപകമായ അന്വേഷണം നടത്തിയ ഷാർജ പൊലീസ് പ്രവാസിയെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് പൊലീസിന്റെ ഫേസ്‍ബുക്ക് പോസ്റ്റിൽ പറയുന്നു.
വിദേശിയായ സ്‍ത്രീയും മകനും റോഡ് മുറിച്ചുകടക്കാനായി പ്രത്യേകം നിശ്ചയിച്ചിട്ടുള്ള സ്ഥലത്തുകൂടിയായിരുന്നില്ല റോഡ് ക്രോസ് ചെയ്‍തത്. ഇതിനിടെയാണ് ഇവരെ കാറിടിച്ചത്. എന്നാൽ അപകടമുണ്ടായെങ്കിലും ഡ്രൈവർ വാഹനം നിർത്താതെ ഓടിച്ചുപോവുകയായിരുന്നു. സ്‍ത്രീക്കും കുട്ടിക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സംഘം വാഹനം കണ്ടെത്തുന്നതിനായി വ്യാപക പരിശോധന തുടങ്ങുകയായിരുന്നു. ട്രാഫിക് ട്രാക്കിങ് സംവിധാനങ്ങളും സ്‍മാർട്ട് ക്യാമറകളും ഉപയോഗപ്പെടുത്തിയാണ് അപകടമുണ്ടാക്കിയ വാഹനം തിരിച്ചറിഞ്ഞത്. അപകട ശേഷം ഒളിവിൽ കഴിയുകയായിരുന്ന ഡ്രൈവറെയും മണിക്കൂറുകൾക്കകം പൊലീസ് കണ്ടെത്തി അറസ്റ്റ് ചെയ്‍തു.
റോഡിൽ കാൽനടയാത്രക്കാർക്ക് ക്രോസ് ചെയ്യാൻ അനുമതിയുള്ള സ്ഥലങ്ങളിൽ മാത്രമേ റോഡ് മുറിച്ച് കടക്കാവൂ എന്ന് പൊലീസ് അഭ്യർത്ഥിച്ചു. റോഡിൽ സ്വന്തം സുരക്ഷയും മറ്റുള്ളവരുടെ സുരക്ഷയും എല്ലാവരും ഉറപ്പാക്കണം. അധിക അപകടങ്ങൾക്കും കാരണമാകുന്നത് അമിത വേഗതയായതിനാൽ ഇക്കാര്യം ഡ്രൈവർമാരും ശ്രദ്ധിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു.
============================================================================ വാര്‍ത്തകള്‍ യഥാസമയം അറിയാന്‍… Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe