കയ്പമംഗലം: മതിലകം പൊക്ലായി ബീച്ചിൽ കടലേറ്റത്തെ തുടർന്ന് തിര കരയെടുത്തപ്പോൾ കടവ് ഇല്ലാതായി. ഇതോടെ മീൻപിടിക്കാൻ പോവുന്ന വള്ളക്കാർ മറ്റുകടവുകളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. സാധാരണ കടൽക്ഷോഭ കാലങ്ങളിൽ കനത്ത തിരയെടുക്കുന്ന മണ്ണ് പിന്നീട് തിരമാല തന്നെ തിരികെയെത്തിക്കാറുണ്ട്. ഇത്തവണ മാസങ്ങൾ കഴിഞ്ഞിട്ടും വളരെ കുറച്ച് മണ്ണ് വന്നതല്ലാതെ കരയ്ക്ക് വ്യത്യാസമുണ്ടായില്ല.
ഏകദേശം 30 മീറ്ററോളം കര കടലെടുത്തിരുന്നു. സമീപത്ത് പല വീടുകളും കടൽക്ഷോഭത്തിൽ തകർന്നു. നേരത്തേ ഉണ്ടായിരുന്ന കടൽഭിത്തി തിര തകർത്തിട്ട് വർഷങ്ങളായി. സുരക്ഷാ ഭിത്തി പൂർണമായും തകർന്നു പോയ സ്ഥലങ്ങളിലാണ് കരയിൽ നാശമേറെയുണ്ടായിട്ടുള്ളത്. ഭിത്തിക്ക് വേണ്ടി മണ്ണിൽ പാകിയ വലിയ കരിങ്കല്ല് താഴ്ന്നു കിടക്കുതിനാൽ ഈ ഭാഗങ്ങളിലൂടെ വള്ളങ്ങൾ ഇറക്കാനും പ്രയാസമാണ്. തിരതന്നെ പരിഹാരമുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികൾ.
============================================================================ വാര്‍ത്തകള്‍ യഥാസമയം അറിയാന്‍… Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe