ന്യൂഡല്‍ഹി: പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പ്രകാരം രാജ്യത്തെ ജനങ്ങള്‍ക്ക് നല്കി വന്നിരുന്ന സൗജന്യ റേഷന്‍ നിര്‍ത്തുന്നു. നിലവില്‍ ഇതിന്റെ കാലാവധി അവസാനിക്കുന്ന നവംബര്‍ 30 ന് ശേഷം സൗജന്യറേഷന് നീട്ടില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.
തുടക്കത്തില്‍ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന 2020 ഏപ്രില്‍ ജൂണ്‍ മാസ കാലയളവിലേക്ക് ആയിരുന്നു പ്രഖ്യാപിച്ചിരുന്നത്. ഇത് പിന്നീട് 2021 നവംബര്‍ 30 വരെയെത്തി. ഇനി നീട്ടാന്‍ ആകില്ലെന്ന് കേന്ദ്ര ഭക്ഷ്യ പൊതുവിതരണ വകുപ്പ് സെക്രട്ടറി സുധാന്‍ഷു പാണ്ഡെ പ്രഖ്യാപിച്ചു.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു 2020 മാര്‍ച്ച് മാസത്തെ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പ്രകാരം രാജ്യത്തെ ജനങ്ങള്‍ക്ക് സൗജന്യറേഷന് പ്രഖ്യാപിച്ചത്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത് രാജ്യത്തെ ജനങ്ങളെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിട്ടതാണ് സൗജന്യറേഷന് പ്രഖ്യാപിക്കാന്‍ കാരണം.
. .
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9
Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive
Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm
Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe