ദുബായ്: ട്വന്റി 20 ലോകകപ്പ് സൂപ്പർ 12 പോരാട്ടത്തിൽ സ്‌കോട്‌ലൻഡിനെതിരേ ടോസ് നേടിയ ഇന്ത്യൻ നായകൻ വിരാട് കോലി ഫീൽഡിങ് തിരഞ്ഞെടുത്തു. ഇന്ത്യൻ ടീമിൽ ഒരു മാറ്റമാണുള്ളത്. ശാർദുൽ ഠാക്കൂറിന് പകരം വരുൺ ചക്രവർത്തി ടീമിലിടം നേടി. ഈ ലോകകപ്പിൽ ഇതാദ്യമായാണ് ഇന്ത്യയ്ക്ക് ടോസ് ലഭിക്കുന്നത്.
സെമി പ്രതീക്ഷകൾ സജീവമായി നിലനിർത്തണമെങ്കിൽ സ്‌കോട്‌ലൻഡിനെയും നമീബിയേയും ഇന്ത്യക്ക് വലിയ മാർജിനിൽ തോൽപ്പിക്കണം. ശേഷിക്കുന്ന രണ്ടിൽ ഒരു മത്സരത്തിൽ ന്യൂസീലൻഡ് തോൽക്കുകയും വേണം. ഇന്ന് നമീബിയയെ നേരിടുന്ന ന്യൂസീലൻഡിന് അഫ്ഗാനെതിരെയും ഒരു കളി ബാക്കിയുണ്ട്. ഇന്നത്തെ മത്സരത്തിൽ ഇന്ത്യൻ ടീമിൽ മാറ്റമുണ്ടാകാനുള്ള സാധ്യതയില്ല. ഹാർദിക് പാണ്ഡ്യ ബാറ്റിങ് ഫോം വീണ്ടെടുത്തത് ഇന്ത്യക്ക് ആശ്വാസമാണ്. രോഹിത്തും രാഹുലും ഓപ്പണിങ്ങിൽ തിളങ്ങിയതും പ്രതീക്ഷ നൽകുന്നു.
അതേസമയം സ്‌കോട്‌ലൻഡിനെ ചെറിയ എതിരാളികളായി കാണാൻ ഇന്ത്യ തയ്യാറാകില്ല. കളിച്ച മൂന്ന് മത്സരങ്ങളും തോറ്റെങ്കിലും ന്യൂസിലൻഡിനെ അട്ടിമറിക്കുന്നതിന്റെ വക്കിലെത്തിയ സ്‌കോട്ടിഷ് പട ഇന്ത്യക്ക് തലവേദന സൃഷ്ടിക്കാൻ കെൽപ്പുള്ളവരാണ്. ദുബായിൽ നടക്കുന്ന മത്സരത്തിൽ ടോസ് നിർണായകമാകും. ന്യൂസീലൻഡിനോടും പാകിസ്താനോടും ഇവിടെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ വൻ പരാജയം ഏറ്റുവാങ്ങിയിരുന്നു.
============================================================================ വാര്‍ത്തകള്‍ യഥാസമയം അറിയാന്‍… Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe