ഇംഗ്ലീഷ് വനിത ഫുട്‌ബോളില്‍ ആഴ്‌സണലിന്റെ മികവിന് വീണ്ടും അംഗീകാരമായി.കഴിഞ്ഞ സീസണിലും മികച്ച പരിശീലകനായി സ്വീഡിഷ് പരിശീലകനായ ജോനാസ് എഡിവാളിനെ തന്നെയാണ് ഒക്ടോബറിലും തിരഞ്ഞെടുക്കപ്പെട്ടത്.സീസണില്‍ ലീഗില്‍ ഇത് വരെ പരാജയം അറിയാത്ത ആഴ്‌സണല്‍ ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്‌സലോണയോട് മാത്രമാണ് പരാജയപ്പെട്ടത്.
അതേസമയം ഒക്ടോബറിലെ മികച്ച താരമായി ആഴ്‌സണലിന്റെ കെയ്റ്റി മക്കബയെയാണ് തിരഞ്ഞെടുതിരിക്കുന്നത്. കഴിഞ്ഞ മാസം ആഴ്‌സണലിന്റെ ബെത്ത് മീഡ് ആയിരുന്നു മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത്. കൂടാതെ എഫ്.എ കപ്പ് ഫൈനലിനും ടീം യോഗ്യത നേടി. ഫൈനലില്‍ ചെല്‍സി ആണ് ആഴ്‌സണലിന്റെ എതിരാളികള്‍.
സീസണില്‍ ലീഗില്‍ ഇത് വരെ കളിച്ച 5 കളികളും ജയിച്ച ആഴ്‌സണല്‍ വനിതകള്‍ 19 ഗോളുകള്‍ അടിച്ചു കൂട്ടിയപ്പോള്‍ വെറും 2 ഗോളുകള്‍ മാത്രം ആണ് വഴങ്ങിയത്.ഐറിഷ് പ്രതിരോധ താരമായ കെയ്റ്റി ആസ്റ്റന്‍ വില്ലക്കും എവര്‍ട്ടണും എതിരെ രണ്ട് ഗോളുകളും ഒരു അസിസ്റ്റും രണ്ടു ക്ലീന്‍ ഷീറ്റുകളും നേടിയാണ് ഒക്ടോബറിലെ മികച്ച താരമായത്.
സീസണില്‍ ചെല്‍സിയെ മറികടന്നു ലീഗ് കിരീടവും എഫ്.എ കപ്പ് കിരീടവും ലക്ഷ്യം വക്കുന്ന ആഴ്‌സണലിന് ഇത് വലിയ പ്രചോദനം ആവും. ഡിസംബര്‍ 5 നു ആണ് വനിത ഫുട്‌ബോളിലെ ഇംഗ്ലണ്ടിലെ ഏറ്റവും മികച്ച ടീമുകളായ ആഴ്‌സണല്‍, ചെല്‍സി താരങ്ങള്‍ തമ്മിലുള്ള എഫ്.എ കപ്പ് ഫൈനല്‍.