ദുബായ്: ട്വൻറി 20 ലോകകപ്പിൽ ഇന്ത്യ ഇന്ന് സ്‌കോട്ട്‌ലാന്‍ഡിന് എതിരെ ഇറങ്ങും. അഫ്ഗാനിസ്താനെ തകർത്ത് രണ്ട് ദിവസത്തിന് ശേഷം കളത്തിലിറങ്ങുന്ന ഇന്ത്യ മികച്ച റൺ നിരക്കിലുള്ള ജയമാണ് ലക്ഷ്യമിടുന്നത്. സ്വന്തം ജയം കൊണ്ട് മാത്രം ടൂർണമെൻറിൽ മുന്നേറാൻ നീലപ്പടക്ക് കഴിയില്ല. മറിച്ച് ഗ്രൂപ്പിലെ മറ്റു ടീമുകളുടെ ജയപരാജയങ്ങൾ അടിസ്ഥാനമാക്കിയാകും ടൂർണമെൻറിലെ ഇന്ത്യയുടെ ഭാവി.
അഫ്ഗാനിസ്ഥാന് എതിരെ കളിച്ച അതേ ഇലവനെ തന്നെ ഇന്ത്യ നിലനിര്‍ത്താനാണ് സാധ്യത. ടീമിലേക്ക് എത്തിയ അശ്വിന്‍ രണ്ട് വിക്കറ്റ് വീഴ്ത്തി മികവ് കാണിച്ചിരുന്നു. ഹര്‍ദിക്ക് ബാറ്റിങ്ങില്‍ ഫോം വീണ്ടെടുക്കുകയും ബൗള്‍ ചെയ്യുകയും ചെയ്തതോടെ ആ ആശങ്കയും അകന്നു.
പാകിസ്താനോടും ന്യൂസിലൻഡിനുമെതിരെ പരാജയപ്പെട്ട ഇന്ത്യക്ക് സെമിഫൈനൽ സാധ്യതകളുടെ നേരിയ പ്രതീക്ഷകളാണുള്ളത്. നാല് തുടർച്ചയായ വിജയങ്ങളുമായി പാകിസ്താൻ ഇതിനകം തന്നെ സെമിഫൈനലിലെത്തിയിട്ടുണ്ട്. രണ്ടാം സ്ഥാനത്ത് കീവിസും അഫ്ഗാനും നിലകൊള്ളുന്നുണ്ട്. നമീബിയക്കെതിരെയോ അഫ്ഗാനിനെതിരെയോ ന്യൂസിലൻഡ് പരാജയപ്പെട്ടാൽ മാത്രമേ ഇന്ത്യക്ക് ഇനി മുന്നേറാനാകൂ.
മറ്റ് ടീമുകളുടെ മത്സരഫലത്തെ സ്വാധീനിക്കാൻ കഴിയില്ലെങ്കിലും ഇന്ന് സ്കോട്ട്‌ലൻഡിനെതിരെ വൻ മാർജിനിലുള്ള വിജയം ആണ് കോഹ്ലിയും സംഘവും ലക്ഷ്യമിടുന്നത്. അഫ്ഗാനിസ്ഥാൻ ബൗളിങ് നിരക്കെതിരെ ഇന്ത്യ ബാറ്റിങ് നിര മികച്ച പ്രകടനം പുറത്തെടുത്തത് ആരാധകരിൽ പ്രതീക്ഷ ഉണർത്തുന്നതാണ്. രോഹിത് ശർമ്മയും ഫോമിലേക്ക് ഉയർന്നതും അശ്വിൻെറ തിരിച്ച് വരവും ഇന്ത്യക്ക് ആത്മവിശ്വസം നൽകുന്നുണ്ട്.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe