കൊല്ലം: മോഹൻലാൽ(Mohanlal) ചിത്രം ‘മരകാറി’ൻ്റെ(Marakkar Arabikadalinte Simham) തിയറ്റർ റിലീസിനായി സർക്കാർ ഇന്ന് ചർച്ച നടത്തും. കൊല്ലം ഗസ്റ്റ് ഹൗസിലാണ് ചർച്ച. മന്ത്രി സജി ചെറിയാനാണ്(Saji Cheriyan) സിനിമാസംഘടനകളും ആന്റണി പെരുമ്പാവൂരുമായി(Antony Perumbavoor) ചർച്ച നടത്തുക. ചർച്ചയിൽ നിർമാതാക്കളുടെ സംഘടനാ ഭാരവാഹികളും തീയറ്റർ ഉടമകളും പങ്കെടുക്കും. നേരത്തെ തിയറ്ററുടമകളുടെ സംഘടനയായ ഫിയോക്കും നിർമാതാവ് ആന്റണി പെരുമ്പാവൂരുമായി ഫിലിം ചേംബർ മധ്യസ്ഥത നടത്തിയുള്ള ചർച്ച പരാജയപ്പെട്ടിരുന്നു.
സിനിമ ഒടിടിയിൽ റിലീസ് ചെയ്യാനുള്ള നിർമാതാവ് ആന്‍റണി പെരുമ്പാവൂരിന്‍റെ തീരുമാനത്തിനെതിരെ തീയറ്റർ ഉടമകൾ രംഗത്തു വന്നിരുന്നു. പ്രശ്ന പരിഹാരത്തിന് സിനിമാ സംഘടനകൾ തമ്മിൽ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് മന്ത്രിയുടെ ഇടപെടൽ. ആമസോണ്‍ പ്രൈമിലൂടെ ചിത്രം റിലീസ് ചെയ്യുമെന്നായിരുന്നു ഏറ്റവും ഒടുവില്‍ പുറത്തുവന്ന റിപ്പോര്‍ട്ട്.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe