കൊല്ലം: നടൻ ജോജു ജോർജും (Joju George) കോൺഗ്രസും (congress) തമ്മിലുണ്ടായ വിവാദത്തിൽ താരസംഘടന ‘അമ്മ’യ്ക്കെതിരെ കെ ബി ഗണേഷ് കുമാർ എംഎൽഎ (ganesh kumar mla). ജോജുവിനെ തെരുവില്‍ ആക്രമിച്ചിട്ടും അമ്മ പ്രതികരിച്ചില്ലെന്ന് ഗണേഷ് കുമാർ കുറ്റപ്പെടുത്തി.
‘അമ്മ’യുടെ സമീപനം മാറ്റണമെന്നും ഗണേഷ് ആവശ്യപ്പെട്ടു. പ്രസിഡന്റിന്റെ തിരക്ക് മനസിലാക്കുന്നു എന്നാല്‍ സെക്രട്ടറി എന്തിന് നിശബ്ദത പാലിക്കുന്നു. ‘അമ്മ’യുടെ ജനറല്‍ സെക്രട്ടറി ആരെ പേടിച്ചാണ് ഒളിച്ചിരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
സംഘടനയുടെ മീറ്റിംഗില്‍ പ്രതിഷേധം അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിനെതിരേയും ഗണേഷ് കുമാര്‍ വിമര്‍ശനമുന്നയിച്ചു. സ്ത്രീകള്‍ വഴി തന്നെ കുടുക്കാനും കോണ്‍ഗ്രസ് ശ്രമിച്ചിട്ടുണ്ടെന്ന് എം.എല്‍.എ പറഞ്ഞു.
എന്നാൽ അമ്മ സംഘടനയ്‌ക്കെതിരായ കെ ബി ഗണേഷ് കുമാറിന്റെ ആരോപണം തള്ളി ഇടവേള ബാബു രംഗത്തെത്തി. താൻ തുടക്കത്തിൽ തന്നെ വിഷയത്തിൽ ഇടപെട്ടെന്ന് ഇടവേള ബാബു പറഞ്ഞു.
അതേസമയം, ജോജു ജോര്‍ജിന്‍റെ വാഹനം തകർത്ത് ആക്രമിക്കാൻ ശ്രമിച്ചെന്ന കേസിൽ ഒത്തുതീർപ്പിനൊരുങ്ങുകയാണ് കോൺഗ്രസ്. കേസിൽ അന്വേഷണം മുറുകി നേതാക്കൾ അറസ്റ്റിലാകുമെന്ന ഘട്ടമെത്തിയപ്പോഴാണ് സമവായ നീക്കം. ഇരുവിഭാഗവും തെറ്റ് സമ്മതിച്ചെന്നും കേസ് തീർക്കാൻ ചർച്ചകൾ നടക്കുന്നതായും എറണാകുളം ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് അറിയിച്ചു. പ്രശ്നം രമ്യമായി തീരുമെന്നാണ് പ്രതീക്ഷയെന്നും ഷിയാസ് പറഞ്ഞു. പെട്ടെന്നുള്ള പ്രകോപനത്തിന്‍റെ പേരിലുണ്ടായ തർക്കത്തിലെ കേസ് തുടരാൻ ജോജുവും താല്‍പ്പര്യം പ്രകടിപ്പിക്കുന്നില്ല. ജോജുവിന്‍റെ സുഹൃത്തുക്കളും കോൺഗ്രസ് നേതാക്കളും പ്രശ്‍ന പരിഹാരത്തിനായി ചർച്ചകൾ നടത്തിക്കഴിഞ്ഞു.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9
Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive
Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm
Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe