സംഗീത സംവിധായകൻ എം ജയചന്ദ്രൻ മലയാളികൾക്ക് വീട്ടിലെ ഒരംഗത്തെ പോലെയാണ്. അദ്ദേഹം സംഗീതം പകർന്ന പാട്ടുകളും അദ്ദേഹത്തിന്റെ ആലാപനവും എല്ലാം മലയാളികൾക്ക് ഇഷ്ടമാണ്. ടെലിവിഷൻ റിയാലിറ്റി ഷോകളിൽ ജഡ്ജ് ആയി വരാൻ തുടങ്ങിയതോടെ ജയചന്ദ്രനോട് മലയാളികൾക്ക് ഇഷ്ടം കൂടി.ഇപ്പോഴിതാ പുതിയ ഒരു വിശേഷം പങ്കുവെക്കുകയാണ് അദ്ദേഹം.സംഗീതരംഗത്തു പുതിയ ചുവടുവയ്പ്പുമായി മകൻ നന്ദഗോപാൽ ജയചന്ദ്രന്‍ എത്തുകയാണ്.
‘സമ്മർ’ എന്ന പേരിലൊരുക്കിയ ഗാനം നടൻ മോഹൻലാൽ ആണ് ഔദ്യോഗിക പേജിലൂടെ റിലീസ് ചെയ്തത്. നന്ദഗോപാൽ തന്നെ വരികൾ കുറിച്ചു സംഗീതം പകര്‍ന്നാലപിച്ച ഗാനമാണിത്. ഹൃദ്യമായ കുറിപ്പ് പങ്കുവച്ചുകൊണ്ടാണ് എം.ജയചന്ദ്രൻ മകന്റെ പാട്ട് ആരാധകർക്കു പരിചയപ്പെടുത്തിയത്. ഒരു അച്ഛന്‍ എന്ന നിലയിൽ തനിക്ക് ഏറെ അഭിമാനം തോന്നുന്ന നിമിഷമാണിതെന്ന് അദ്ദേഹം കുറിച്ചു. സമയം വളരെ വേഗത്തിൽ മുന്നോട്ടു നീങ്ങിക്കൊണ്ടിരിക്കുകയാണെന്നും സ്വന്തമായി പാട്ടൊരുക്കാൻ പാകത്തിന് തന്റെ മകൻ വളർന്നിരിക്കുന്നു എന്നും ജയചന്ദ്രൻ കൂട്ടിച്ചേർത്തു. നന്ദഗോപാലിന്റെ ആദ്യ സംഗീതസംരംഭം ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായി. മികച്ച പ്രതികരണങ്ങളാണു സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe