മെൽബണ്‍: ഇന്ത്യ മുൻ അണ്ടർ 19 നായകൻ ഉന്മുക് ചന്ദ് ഓസ്ട്രേലിയയിലെ ട്വന്റി-20 ലീഗായ ബിഗ് ബാഷിൽ കളിക്കും. 28 വയസുകാരനായ താരം മെൽബണ്‍ റെനഗേഡ്സുമായിട്ടാണ് കരാറിൽ ഒപ്പിട്ടത്. ഓസ്ട്രേലിയയുടെ ഏകദിന-ട്വന്റി-20 നായകൻ ആരോണ്‍ ഫിഞ്ച് നയിക്കുന്ന ടീമാണ് റെനഗേഡ്സ്.(unmukt chand big bash)
ഇന്ത്യയുടെ ഭാവി താരമെന്ന് ഒരുകാലത്ത് വാഴ്ത്തപ്പെട്ട ചന്ദ് ഇടക്കാലത്ത് മങ്ങിയ ഫോമിനെ തുടർന്ന് പിന്തള്ളപ്പെടുകയായിരുന്നു. അണ്ടർ 19 ഫൈനലിൽ ഓസ്ട്രേലിയയ്ക്കെതിരേ സെഞ്ചുറി നേടി ഇന്ത്യയ്ക്ക് കിരീടം സമ്മാനിച്ച താരത്തെ വിരാട് കോഹ്ലിയുടെ പിൻഗാമിയെന്നാണ് ആദ്യകാലത്ത് വാഴ്ത്തപ്പെട്ടത്.
The @RenegadesBBL make history with their latest #BBL11 signing – @UnmuktChand9 becomes the first ever male Indian player in the BBL! 🇮🇳 pic.twitter.com/bMlZ3xBgxP
— KFC Big Bash League (@BBL) November 4, 2021
ഇന്ത്യയിൽ മികച്ച പ്രകടനം നടത്താൻ സാധിക്കാതിരുന്നതിനെ തുടർന്ന് അമേരിക്കയിലേക്ക് കുടിയേറിയ ഉന്മുക്ത് അടുത്തിടെ സമാപിച്ച മൈനർ ലീഗ് ടി-20 ക്രിക്കറ്റ് ടൂർണമെൻ്റിൽ തകർപ്പൻ പ്രകടനം നടത്തിയിരുന്നു. ടൂർണമെൻ്റിൽ 612 റൺസോടെ ഉന്മുക്ത് ആയിരുന്നു ഏറ്റവും റൺസ് നേടിയ താരം. ഈ പ്രകടനത്തിനു പിന്നാലെയാണ് ഉന്മുക്തിന് ബിഗ് ബാഷ് ലീഗിലേക്ക് ക്ഷണം വന്നത്.
നാളെ മുതലാണ് ബിഗ് ബാഷ് ലീഗ് ആരംഭിക്കുക. ഏഴാം തീയതിയാണ് മെൽബൺ റെനഗേഡ്സിൻ്റെ ആദ്യ മത്സരം. അഡലെയ്ഡ് സ്ട്രൈക്കേഴ്സാണ് അവരുടെ എതിരാളികൾ.
ആഭ്യന്തര ക്രിക്കറ്റിൽ ഡൽഹിക്കായും ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ്, ഡൽഹി ക്യാപിറ്റൽസ്, മുംബൈ ഇന്ത്യൻസ് എന്നീ ടീമിന് വേണ്ടിയും കളിച്ചിട്ടുണ്ട്.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9
Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive
Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm
Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe