മസ്‌കറ്റ്: ‘അൽ-നസീം പാർക്ക്’ (Al-Naseem Public Park)പൊതു ജനങ്ങൾക്കായി തുറക്കുന്നുവെന്ന് മസ്‌കറ്റ് നഗരസഭ(Muscat Municipality) . നാളെ (2021 നവംബർ 5) വെള്ളിയാഴ്ച മുതൽ, അടച്ചിട്ടിരുന്ന ‘അൽ-നസീം പാർക്ക്’ സന്ദർശകർക്കായി വീണ്ടും തുറക്കുമെന്ന് മസ്‌കറ്റ് നഗരസഭാ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. രാവിലെ എട്ട് മണി മുതൽ സന്ദർശകർക്ക് പ്രവേശനം അനുവദിക്കും.
എന്നാൽ ‘കൽബോ പാർക്ക്’, ‘അൽ ഗുബ്ര ലേക്ക് പാർക്ക്’ എന്നീ രണ്ടു പാർക്കുകളിൽ അറ്റകുറ്റപ്പണികൾ പുരോഗമിച്ചു വരുന്നതിനാൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പൊതുജനങ്ങൾക്കു ഇവിടെ പ്രവേശനം ഉണ്ടായിരിക്കുന്നതല്ലെന്നും നഗരസഭയുടെ അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. ഒമാന്റെ പതിനഞ്ചാമത് ദേശിയ ദിനാഘോഷത്തിനോടനുബന്ധിച്ചു 1985 ലാണ് ‘അൽ-നസീം പാർക്ക്’ ഉദ്ഖാടനം ചെയ്യപ്പെട്ടത്. 75,000 സ്‌ക്വയർ മീറ്റർ വിസ്തീർണമുള്ള ‘അൽ-നസീം പാർക്ക്’ മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്തവാളത്തിൽ നിന്നും മുപ്പത് കിലോമീറ്റർ മാത്രം അകലെയാണ് സ്ഥിതി ചെയ്യുന്നത്.
============================================================================ വാര്‍ത്തകള്‍ യഥാസമയം അറിയാന്‍… Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe