തിരുവനന്തപുരം: റഷ്യൻ എഴുത്തുകാരൻ ഫ്യോദർ ദസ്തയേവ്സ്കിയുടെ ഇരുന്നൂറാം ജന്മ വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ചുവരുന്ന സാഹിത്യോത്സവത്തിൻ്റെ ഭാഗമായി നവംബറിൽ വിവിധ പരിപാടികൾ നടത്തുന്നു. ഇതിന്റെ ഭാഗമായി ഫ്യോദർ ദസ്തയേവ്സ്കിയുടെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന എക്സിബിഷൻ റഷ്യൻ ഹൗസിൽ തുടങ്ങി. അദ്ദേഹത്തിൻ്റെ റഷ്യൻ ഭാഷയിലുള്ള എല്ലാ കൃതികളുടെയും പുസ്തകങ്ങളും പ്രദർശനത്തിലുൾപ്പെടുത്തിയിട്ടുണ്ട്. പ്രദർശനം എഴുത്തുകാരൻ സക്കറിയ ഉർഘാടനം ചെയ്തു.
ഫെബ്രുവരിയിൽ തുടങ്ങിയ സെമിനാർ പരമ്പരകളുടെ ഭാഗമായി ‘ദസ്തയേവ്സ്കിയുടെ കഥാപാത്രങ്ങളുടെ മന ശാസ്ത്രപരമായ പ്രസക്തി’, ‘ദസ്തയേവ്സ്കിയും മലയാളി എഴുത്തുകാരും ‘ എന്നീ വിഷയങ്ങളിൽ ചർച്ച നടത്തും. കൂടാതെ കോളേജ് വിദ്യാർത്ഥികൾക്കായി പ്രസംഗ മത്സരവും സംഘടിപ്പിക്കും.
മലയാളത്തിലെ പ്രശസ്തരായ എഴുത്തുകാർ എഴുതിയ ദസ്തയേവ്സ്കി കൃതികളുടെ വായനാനുഭവം പങ്കുവയ്ക്കുന്ന ലേഖനങ്ങളുടെ സമാഹാരം പുസ്തകമായി പ്രസിദ്ധീകരിക്കുന്നു. കവിത നായർ എഡിറ്റു ചെയ്ത പുസ്തകത്തിൻ്റെ പ്രകാശനം നവംബർ അഞ്ചിന് നടക്കും. ദസ്തയേറിസ്കി ഫെസ്റ്റിവലിൻ്റെ സമാപന സമ്മേനത്തിൽ മന്ത്രിമാർ, എഴുത്തുകാർ എന്നിവർ പങ്കെടുക്കും.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe