തിരുവനന്തപുരം: പുനഃസംഘടന നിർത്തിവയ്ക്കാൻ ഹൈക്കമാൻഡ് നിർദേശിച്ചിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. നാമനിർദേശ രീതിയെ എതിർക്കുന്നവരും മുകളിൽ നിന്ന് കെട്ടിയിറക്കപ്പെട്ടവരാണെന്ന് സുധാകരൻ വിമർശിച്ചു. അതേസമയം, പുനഃസംഘടനയ്ക്കെതിരെ പരാതിയുമായി ഹൈക്കമാൻഡിനെ സമീപിക്കുമെന്ന നിലപാടിലാണ് ഗ്രൂപ്പുകൾ.
നിർവാഹകസമിതിയിലെ ഭൂരിപക്ഷവും ഡിസിസി പ്രസിഡന്റുമാരുടെ പിന്തുണയും ഉറപ്പിച്ചാണ് ഗ്രൂപ്പുകളെ കെ സുധാകരൻ നേരിടുന്നത്. സംഘടനാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ പുനഃസംഘടന നിർത്തിവയ്ക്കണമെന്ന എ, ഐ ഗ്രൂപ്പുകളുടെ ഒറ്റക്കെട്ടായ ആവശ്യമാണ് കെ സുധാകരൻ തള്ളിയത്.
ഇതിനെതിരെ ഹൈക്കമാൻഡിനെ സമീപിക്കാൻ ഗ്രൂപ്പുകൾ തീരുമാനിച്ചു. ഗ്രൂപ്പുകളുടെ എതിർപ്പിനെ കാര്യമാക്കുന്നില്ലെന്ന പറഞ്ഞ സുധാകരൻ, നാമനിർദേശപ്രക്രിയയിലൂടെ നേതൃപദവിയിലെത്തിയവരെ വിമർശിക്കുന്ന ഗ്രൂപ്പ് നേതാക്കകളെ പരിഹസിച്ചു. യൂണിറ്റ് കമ്മിറ്റികൾ വഴി അംഗത്വവിതരണം നടത്തുന്നതിന് എഐസിസിയുടെ അംഗീകാരം തേടും. യൂണിറ്റ് കമ്മിറ്റികളെ വിമർശിക്കുന്നത് അതേക്കുറിച്ച് മനസിലാക്കാതെയാണെന്നും സുധാകരൻ പറഞ്ഞു. അതേസമയം കെപിസിസിയുടെ സമ്പൂർണ യോഗത്തിൽ എടുത്ത തീരുമാനങ്ങൾക്ക് വിരുദ്ധമായി മുന്നോട്ടുപോയാൽ നേരിടുമെന്ന ഭീഷണിയാണ് ഗ്രൂപ്പുകൾ മുഴക്കുന്നത്.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe