തിരുവനന്തപുരം: കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ചേർന്ന് കേരളത്തിൽ നികുതി ഭീകരത നടപ്പാക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ(V D Satheesan). ഇന്ധന വിലയിൽ കേന്ദ്രം നൽകിയത് തട്ടിപ്പ് ഡിസ്‌കൗണ്ടാണ്. 50 രൂപയുടെ സാധനം 75 രൂപ വിലയിട്ട് 70 രൂപയ്ക്ക് വില്‍ക്കുന്നതുപോലെ എന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
കേന്ദ്രത്തില്‍ കൂട്ടിയപ്പോഴെല്ലാം സംസ്ഥാനത്തിനും അധികവരുമാനം കിട്ടിയെന്ന് വി ഡി സതീശൻ ആരോപിച്ചു. കേന്ദ്രം കുറച്ചതിന് അനുസരിച്ച് കേരളവും നികുതി കുറയ്ക്കണമെന്നും അല്ലെങ്കിൽ സമരവുമായി കോൺഗ്രസ് മുന്നോട്ട് പോകുമെന്നും വി ഡി സതീശൻ പറഞ്ഞു. കെഎസ്ആർടിസിക്കും ഓട്ടോ, ടാക്സി, മല്‍സ്യത്തൊഴിലാളികള്‍ക്കും സബ്സിഡി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേന്ദ്രം വില കുറച്ചാൽ കുറക്കുമെന്ന് പറഞ്ഞിട്ടും സര്‍ക്കാറിന് നികുതി കുറക്കാന്‍ കഴിയില്ലെന്നാണ് പറയുന്നത്. കേന്ദ്രം നികുതി വർധിപ്പിക്കുമ്പോള്‍ സന്തോഷിക്കുന്നത് കേരളമാണ്. ക്രൂഡ് ഓയിൽ വില കുറഞ്ഞപ്പോൾ ലഭിക്കേണ്ട ആനുകൂല്യങ്ങളൊന്നും രാജ്യത്തെ ജനങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe