സുഹൃത്തുക്കള്‍ക്ക് എതിരെ പ്രചരണത്തിന് ഇറങ്ങാറില്ലെന്ന് നടനും കോണ്‍ഗ്രസ് അനുഭാവിയുമായ സലിം കുമാര്‍.താനൊരു കോണ്‍ഗ്രസ്‌കാരനാണെന്നും രാഷ്ട്രീയം കാരണമാക്കി ഒരു മാര്‍ക്‌സിസ്റ്റുകാരെനെയോ ബിജെപിക്കാരെനെയോ ശത്രുക്കളായി കാണാറില്ലെന്നും അവരൊക്കെ സുഹൃത്തുക്കളാണെന്നും സലീംകുമാര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചരണത്തിന് പോയാലും തനിക്ക് ഇഷ്ടപ്പെട്ടവര്‍ക്കെതിരെ പ്രചരണത്തിന് ഇറങ്ങാറില്ല എന്ന് സലിം കുമാർ.സഹ നടന്മാരിൽ പലരും രാഷ്ട്രീയത്തിൽ സജീവമാണ് എടുത്തു പറയുകയാണെങ്കിൽ, മുകേഷ് ഒരു കമ്മ്യൂണിസ്റ്റുകാരനാണ്. സുരേഷ് ഗോപി ഒരു ബിജെപിക്കാരനാണ് ഇവര്‍ക്കെതിരെയൊന്നും താൻ പ്രചരണത്തിന് പോയില്ലായെന്ന് വെളിപ്പെടുത്തുകയാണ് അദ്ദേഹം.
സലീം കുമാറിന്റെ വാക്കുകള്‍; ‘രാഷ്ട്രീയ കാരണം കൊണ്ട് ഒരു മാര്‍ക്‌സിസ്റ്റുകാരെനെയോ ബിജെപിക്കാരനെയോ ഞാന്‍ ശത്രുക്കളായി കാണാറില്ല. അവരൊക്കെ എന്റെ സുഹൃത്തുക്കളാണ്. മഹാരാജാസില്‍ ആയിരുന്നപ്പോള്‍ എല്ലാവരും എസ്‌ഐക്കാരായിരുന്നു. അമല്‍ നീരദ് അന്‍വര്‍, ആഷിക് അബു അങ്ങനെ കുറച്ചുപേര്‍. അവരൊക്കെയായി ഇപ്പോഴും സൗഹൃദത്തിലാണ്.
സുഹൃത്തുക്കളെ സുഹൃത്തുക്കള്‍ ആയി കാണാനും രഷ്ട്രീയക്കാരെ രാഷ്ട്രീയക്കാര്‍ ആയി കാണാനും തനിക്കറിയാമെന്നും പി രാജീവ്, മുകേഷ്, ഗണേഷ് കുമാര്‍,എന്നിങ്ങനെ നിരവധി നടൻമാർ രാഷ്ട്രീയവുമായി ബന്ധം പുലർത്തുന്നവരാണ്. അതുകൊണ്ട് തന്നെ അതൊക്കെ വ്യക്തിപരമായ ഇഷ്ടങ്ങളാണെന്നും സലിം കുമാർ എടുത്തു പറഞ്ഞു.അതിലുപരി എല്ലാവരെയും പോലെ തന്നെ തൻറെ ജീവിതവും അധ്വാനവും ആയ “സിനിമ” ഇല്ലെങ്കില്‍ തനിക്ക് ആ സിനിമ വേണ്ട’ എന്നും കൂടെ സലിം കുമാർ വ്യക്തമാക്കി
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍… Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe