ഷാർജ:നാടോടികളെ പോലെ യാത്ര ചെയ്ത് ഉല്ലാസമേഖലകളിൽ ട്രെയിലറുകളിൽ താമസിക്കാൻ അവസരമൊരുക്കുന്ന പദ്ധതിക്ക് തുടക്കം. മലീഹ മരുഭൂമി, ഖോർഫക്കാൻ മലനിരകൾ, ഹംറിയ ബീച്ച് തുടങ്ങിയ മേഖലകളിൽ എല്ലാ സീസണിലും യാത്ര ചെയ്യാനാകും.
വേറിട്ട സഞ്ചാര അനുഭവങ്ങൾ തേടുന്നവർക്ക് മേഖലയിൽ ആദ്യമായാണ് ട്രെയിലർ സ്റ്റേ പദ്ധതിയെന്ന് ഷാർജ നിക്ഷേപവികസന വകുപ്പ് (ഷുറൂഖ്) അറിയിച്ചു. പദ്ധതി ഒട്ടേറെ വിദേശികളെ പദ്ധതി ആകർഷിക്കുമെന്നാണു പ്രതീക്ഷ. കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്നവർക്കും നൊമാഡ് ട്രെയിലർ യാത്ര ആസ്വാദ്യകരമാക്കാം.
ആധുനിക സൗകര്യങ്ങളോടെ ഏതാനും ദിവസങ്ങൾ വാഹനത്തിൽ തങ്ങാനാകും. പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാക്കാതെയാകും സഞ്ചാരം. വേനൽക്കാലത്തു പോലും സുഖകരമായ ഉല്ലാസാനുഭവം ലഭ്യമാക്കുമെന്ന് ഷുറൂഖ് എക്സിക്യുട്ടിവ് ചെയർമാൻ മർവാൻ ബിൻ ജാസിം അൽ സർക്കാൽ പറഞ്ഞു.
പ്രകൃതിയോടിണങ്ങി ഓരോ മേഖലയിലും തമ്പടിച്ച് കാഴ്ചകൾ കാണാനും അറേബ്യൻ വിരുന്ന് ആസ്വദിക്കാനും കഴിയും. സിംഗപ്പൂർ ആസ്ഥാനമായുള്ള ലക്സ് ഗ്രൂപ്പുമായി ചേർന്ന് ഖോർഫക്കാനിലെ അൽ ജബൽ റിസോർട്ട്, അൽ ദൈദിലെ അൽ ബ്രിദി റിസോർട്ട് എന്നിവയടക്കം ഒട്ടേറെ പദ്ധതികൾ പുരോഗമിക്കുകയാണെന്നും ചൂണ്ടിക്കാട്ടി.
============================================================================ വാര്‍ത്തകള്‍ യഥാസമയം അറിയാന്‍… Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe