പത്തനംതിട്ട: എലിപ്പനി ബാധിച്ച് യുവതി മരിച്ചു. പത്തനംതിട്ട തിരുമൂലപുരം പെമ്പള്ളിക്കാട്ട് മലയില്‍ അമ്പിളിയാണ് മരിച്ചത്. കനത്ത മഴയെത്തുടര്‍ന്ന് എലിപ്പനി വ്യാപകമാകാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു.
ശരിയായ പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ എലിപ്പനി രോഗബാധയും ഇതുമൂലമുള്ള മരണവും ഒഴിവാക്കാന്‍ സാധിക്കും. എലി, അണ്ണാന്‍, പശു, നായ, പൂച്ച എന്നിവയുടെ മലമൂത്ര വിസര്‍ജ്യങ്ങള്‍ കലര്‍ന്ന മലിനമായ ജലവുമായി സമ്പര്‍ക്കം ഉണ്ടാകുമ്പോഴാണ് രോഗാണുബാധ ഉണ്ടാകുന്നത്.
പെട്ടെന്നുണ്ടാകുന്ന പനി, കഠിനമായ തലവേദന, പേശീവേദന, കാല്‍മുട്ടിനു താഴെയുള്ള വേദന, കണ്ണിന് ചുവപ്പ് നിറം, മഞ്ഞപ്പിത്ത ലക്ഷണങ്ങള്‍ എന്നിവയെല്ലാം എലിപ്പനി ബാധയെത്തുടര്‍ന്ന് ഉണ്ടാകാം. രോഗം കരളിനെ ബാധിക്കുമ്പോഴാണ് മഞ്ഞപ്പിത്ത ലക്ഷണങ്ങളുണ്ടാകുന്നത്. വൃക്കകളെ ബാധിക്കുമ്പോള്‍ രക്തം കലര്‍ന്ന മൂത്രം പോവുക, മൂത്രത്തിൻ്റെ അളവ് കുറയുക, കാലില്‍ നീര് എന്നിവയാണ് രോഗലക്ഷണങ്ങള്‍.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe