ദുല്‍ഖര്‍(Dulquer Salmaan) നായകനായി എത്തുന്ന ‘കുറുപ്പ്'(Kurup) സിനിമയുടെ ഒടിടി(OTT) റിലീസിന് നെറ്റ്ഫ്‌ലിക്‌സ്(Netflix) നല്‍കിയത് 40 കോടി രൂപ. ഒരുമാസം മുമ്പാണ് കരാറില്‍ ഒപ്പുവെച്ചത്. മമ്മൂട്ടിയുടെ(Mammootty) ഇടപെടലോടെലിനെ തുടർന്നാണ് ചിത്രം ആദ്യം തിയയേറ്ററില്‍ തന്നെ റിലീസ് ചെയ്യാന്‍ തീരുമാനിച്ചത്. എന്നാല്‍ 30 ദിവസത്തിനുശേഷം ഒടിടിയില്‍ നല്‍കുമെന്നും നിര്‍മ്മാതാക്കള്‍ അറിയിച്ചു. ഈ മാസം 12നാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്. യാതൊരു നിബന്ധനകളും ഇല്ലാതെയാണ് സിനിമ തീയറ്ററിന് നല്‍കിയത്. ചിത്രം തുടര്‍ച്ചയായ മൂന്നാഴ്ച്ച തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുമെന്നും കുറുപ്പിനൊപ്പം മറ്റു സിനിമകള്‍ പ്രദര്‍ശിപ്പിക്കില്ലെന്നും തീയറ്റര്‍ ഉടമകള്‍ അറിയിച്ചു.
എന്നാല്‍ ‘കുറുപ്പി’നൊപ്പം മറ്റു സിനിമ പ്രദര്‍ശിപ്പിച്ചാല്‍ കുഴപ്പമില്ലെന്ന് സിനിമയുടെ നിര്‍മ്മാതാക്കള്‍ തിയറ്റര്‍ ഉടമകള്‍ അറിയിച്ചു. കുറുപ്പ് തീയേറ്ററില്‍ തന്നെ കാണേണ്ട സിനിമയാണെന്ന് മമ്മൂട്ടി വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് ചിത്രം തിയേറ്ററിന് നല്‍കാന്‍ നിര്‍മ്മാതാക്കള്‍ തയ്യാറായത്. തിയേറ്റര്‍ ഉടമകളെ സഹായിക്കുക എന്ന ലക്ഷ്യത്തെടെയാണ് കുറുപ്പ് സിനിമ തീയറ്ററിന് നല്‍കിയതെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു.
കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറിപ്പിൻ്റെ ജീവിതം പശ്ചാത്തലമായി ഒരുങ്ങുന്ന ചിത്രമാണ് ‘കുറുപ്പ്’. ജിതിന്‍ കെ ജോസ്(Jithin K Jose) കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിൻ്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേല്‍ സായൂജ് നായരും(Daniell Sayooj Nair) കെ എസ് അരവിന്ദും(K S Aravind) ചേര്‍ന്നാണ്. ശ്രീനാഥ് രാജേന്ദ്രന്‍(Srinath Rajendran) ആണ് സിനിമ സംവിധാനം ചെയ്യുന്നത്.
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് കുറുപ്പ് പ്രേക്ഷകരിലേക്കെത്തുക. ദുല്‍ഖര്‍ സല്‍മാൻ്റെ ഉടമസ്ഥതയിലുള്ള വേ ഫാറര്‍ ഫിലിംസും എം സ്റ്റാര്‍ എന്റര്‍ടൈന്‍മെന്റ്സും ചേര്‍ന്നാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിക്കുന്നത്. കേരളം, അഹമ്മദാബാദ്, മുംബൈ, ദുബായ്, മാംഗളൂര്‍, മൈസൂര്‍ എന്നിവിടങ്ങളിലായി ആറു മാസമെടുത്താണ് കുറുപ്പ് ചിത്രീകരിച്ചത്.
നിമിഷ് രവി ഛായാഗ്രഹണവും സുഷിന്‍ ശ്യാം(Sushin Shyam) സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. ക്രീയേറ്റീവ് ഡയറക്ടറായി വിനി വിശ്വലാലും കുറുപ്പിന് പിന്നിലുണ്ട്. കമ്മാരസംഭവത്തിലൂടെ മികച്ച പ്രൊഡക്ഷന്‍ ഡിസൈനുള്ള ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയ ബംഗ്ലാനാണ് ചിത്രത്തിൻ്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍. മറ്റൊരു ദേശീയ അവാര്‍ഡ് ജേതാവായ വിവേക് ഹര്‍ഷനാണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe