ശ്രീനഗർ: ഗോ ഫസ്റ്റ് നടത്തുന്ന ശ്രീനഗര്‍-ഷാര്‍ജ നേരിട്ടുള്ള വിമാനത്തിന് പാകിസ്താന് വ്യോമപാത നിഷേധിച്ചു. പാകിസ്താൻ അനുമതി നിഷേധിച്ച കാര്യം വ്യോമയാന- വിദേശകാര്യ- ആഭ്യന്തര മന്ത്രാലയങ്ങളാണ് അറിയിച്ചത്. പാകിസ്താന്റെ വ്യോമപാത ഒഴിവാക്കി റൂട്ട് മാറ്റി ശ്രീനഗറിൽ നിന്ന് യു.എ.ഇയിലേക്ക് സർവിസ് നടത്തിയാൽ ഒരു മണിക്കൂറിലധികം യാത്ര വേണ്ടിവരും. ഇത് ഇന്ധനച്ചെലവ് കൂട്ടും. ടിക്കറ്റ് നിരക്ക് ഉയരുകയും ചെയ്യും.
ഒക്ടോബര്‍ 23നാണ് ആദ്യ ശ്രീനഗര്‍-ഷാര്‍ജ വിമാനം പറന്നുയര്‍ന്നത്. ഒക്ടോബർ 30 വരെ ഈ സർവിസിന് പാക് വ്യോമപാത ഉപയോഗിച്ചിരുന്നു. എന്നാൽ, നവംബർ രണ്ടിന് വിമാനം പറന്നത് അറബിക്കടലിനു മുകളിലൂടെയുള്ള പാത ഒഴിവാക്കി രാജസ്ഥാനും ഗുജറാത്തിനും മുകളിലൂടെയായിരുന്നു.
അതേസമയംആവശ്യമായ നടപടി സ്വീകരിക്കാതെ വിമാന സര്‍വ്വീസിന് അനുമതി നല്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരേ മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ശക്തമായ വിമര്‍ശനമുയര്‍ത്തി മുന്നോട്ട് വന്നിട്ടുണ്ട്. ഷായുടെ ഫ്ലാഗ് ഓഫ് ‘പിആര്‍ സ്റ്റണ്ട്’ എന്നാണ് പിഡിപി തലവന്‍ ഇതിനെ വിശേഷിപ്പിച്ചത്.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9
Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive
Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm
Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe