ബെംഗളൂരു: തെന്നിന്ത്യന്‍ താരം വിജയ് സേതുപതിക്ക് നേരെ ബെംഗളൂരു വിമാനത്താവളത്തില്‍ അജ്ഞാതന്‍റെ ആക്രമണം. താരം എയർപോർട്ടിൽ വച്ച് ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ട്. വിമാനത്തില്‍ നിന്നിറങ്ങിയ താരം എക്‌സിറ്റ് കവാടത്തിന് സമീപത്തേക്ക് നടക്കുന്നതിനിടെയാണ് പിന്നില്‍ നിന്നും ഒരാള്‍ ഓടിയെത്തി അദ്ദേഹത്തിന്റെ പുറകിൽ ചവിട്ടുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്. നടന്റെ ഒപ്പമുള്ള ആളുകളും വിമാനത്താവളത്തിലെ സുരക്ഷാജീവനക്കാരും ചേര്‍ന്ന് ഉടന്‍ ആക്രമിയെ പിടിച്ചുമാറ്റി.
Actor #VijaySethupathi attacked at Bengaluru airport. Initial reports say the incident happened yesterday night. More details awaited… pic.twitter.com/07RLSo97Iw
— Janardhan Koushik (@koushiktweets) November 3, 2021
സംഭവസ്ഥലത്ത് അല്‍പനേരം തര്‍ക്കമുണ്ടായിരുന്നെങ്കിലും ഇയാള്‍ക്കെതിരേ കേസെടുത്തിട്ടില്ലെന്ന് എയര്‍പോര്‍ട്ട് പോലീസ് പറഞ്ഞു.
അതേസമയം, സംഭവം അദ്ദേഹത്തിന്റെ ആരാധകരിൽ വലിയ പ്രതിഷേധത്തിനും വഴി തെളിച്ചിട്ടുണ്ട്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കമൽഹാസൻ നായകനായ ‘വിക്രം’, വെട്രിമാരന്റെ ‘വിടുതലൈ’, സാമന്തയും നയൻതാരയും അഭിനയിക്കുന്ന ‘കതുവക്കുള രണ്ടു കാതൽ’ എന്നിവയുൾപ്പെടെ നിരവധി ചിത്രങ്ങളിൽ വിജയ് സേതുപതി ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്.